പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വോട്ട് ബഹിഷ്‌കരിക്കും; എം പാനൽ കണ്ടക്ടർമാർ ഗതാഗതമന്ത്രിക്ക് സമര നോട്ടീസ് നൽകി

സർക്കാരുമായുണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ മാനേജ്മെന്റ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആർടിസി എം പാനൽ കണ്ടക്ടർമാർ ഗതാഗതമന്ത്രിക്ക് സമര നോട്ടീസ് നൽകി. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വോട്ടു ബഹിഷ്കരണമടക്കമുള്ള പ്രതിഷേധ പരിപാടികളുമായി മൂന്നാംഘട്ട സമര രംഗത്തേക്കിറങ്ങാനാണ് എം പാനൽ കണ്ടക്ടർമാരുടെ ആലോചന.

അഞ്ച് വർഷത്തിൽക്കൂടുതൽ സർവീസുള്ള എം പാനൽ കണ്ടക്ടർമാരെ ലീവ് വേക്കൻസിയിൽ നിയമിക്കാമെന്ന സർക്കാർ ഉറപ്പിന്മേലായിരുന്നു ഒന്നര മാസത്തെ സമരം എം പാനൽ കൂട്ടായ്മ അവസാനിപ്പിച്ചത്.

Read Also : എം പാനൽ സമരം സർക്കാർ ഇടപെട്ട് ന്യായമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് വിഎസ്

വ്യവസ്ഥകൾ പ്രകാരം ഈ മാസം 18 മുതൽ ഇവർ ലീവ് വേക്കൻസിയിൽ ദിവസ വേതനടിസ്ഥാനത്തിൽ നിയമിതരാവുകയും ചെയ്തു. എന്നാൽ പിന്നീട് ഷെഡ്യൂളുകൾ വെട്ടിക്കുറച്ചും മറ്റും ഒത്തുതീർപ്പ് വ്യവസ്ഥകൾ മാനേജ്മെന്റ് ലംഘിച്ചതായാണ് ആരോപണം.

മാനേജ്മെന്റ് നിലപാടിനെതിരെ എം പാനൽ കണ്ടക്ടർമാർ ഗതാഗത മന്ത്രിക്ക് സമര നോട്ടീസ് നൽകി. ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ മൂന്നാംഘട്ട സമരവുമായി രംഗത്തിറങ്ങാനാണ് തീരുമാനം

വെള്ളിയാഴ്ച തൃശൂരിൽ ചേരുന്ന കൺവൻഷനിൽ സമരപരിപാടികൾക് രൂപം നൽകും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top