Advertisement

വെനസ്വേലയ്ക്ക് മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി അമേരിക്ക

March 3, 2019
1 minute Read
americas greatest enemy is european union says trump

വെനസ്വേലയ്ക്ക് മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. അമേരിക്കയില്‍ നിന്നുള്ള സഹായം വെനസ്വേലന്‍ അതിര്‍ത്തിയില്‍ വച്ച‌് തടഞ്ഞതില്‍ പ്രതിഷേധിച്ച‌ാണ് ഉപരോധം. 178 മെട്രിക്ക‌് ടണ്‍ അരിയെത്തുന്നത‌് തടയാന്‍ ശ്രമിച്ച 6 സൈനികര്‍ക്കെതിരെയാണ‌് അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയത‌്. ഇവരുടെ അമേരിക്കയിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാനും തീരുമാനമായി. നേരത്തെ 12 ഓളം ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ വിസ അമേരിക്ക റദ്ദാക്കിയിരുന്നു. ‌

Read Moreഇന്ത്യക്കെതിരെ എഫ് 16 വിമാനം ഉപയോഗിച്ച സംഭവം; പാക്കിസ്ഥാന്റെ വിശദീകരണം തേടി അമേരിക്ക

കഴിഞ്ഞ ദിവസം മഡൂറോയുടെ വിലക്ക‌് മറികടന്ന‌് പ്രതിപക്ഷ നേതാവ് ജുവാന്‍ ഗുഅയ‌്ഡോ അമേരിക്കന്‍ ഉപപ്രധാനമന്ത്രി മൈക്ക‌് പെന്‍സ‌ുമായും ബ്രസീല്‍ പ്രസിഡന്റ‌് ജോണ്‍ ബോള്‍സനാരോയുമായും അര്‍ജന്റീനീയന്‍ പ്രസിഡന്റ‌് മൗറീഷ്യയോ മാക്രിയുമായും ചര്‍ച്ച നടത്തി. രാജ്യത്തിന്റെ നിയമ വ്യവസ്ഥ ലംഘിച്ചതിനാല്‍ ജുവാന്‍ ഗുഅയ‌്ഡോയെ അറസ്റ്റ‌് ചെയ്യാന്‍ ചെയ്യാനുള്ള ശ്രമത്തിലാണ് മഡൂറോ.

എന്നാല്‍ വെനസ്വേലയിലേക്കുള്ള മാനുഷിക സഹായങ്ങൾ തുടർന്നുമുണ്ടാകുമെന്ന‌് റഷ്യ അറിയിച്ചു. മോസ‌്കോയിൽ വച്ച‌് വെനസ്വേല ഉപപ്രധാനമന്ത്രി ഡൽസി റോഡ്രിഗ്രസ‌ും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ‌്റോവും തമ്മിൽ നടന്ന ചർച്ചയിലാണ‌് റഷ്യൻ പ്രസിഡന്റ‌് വ്ലാദിമിർ പുടിൻ തീരുമാനം അറിയിച്ചത‌്.

‘‘വെനസ്വേലയിലെ സാമ്പത്തിക രാഷ‌്ട്രീയ പ്രതിസസ്ധികൾ പരിഹരിക്കാൻ നിയമാനുസൃതമായ സഹായങ്ങൾ റഷ്യയുടെ ഭാഗത്തു നിന്നുമുണ്ടാകും’’ ലാവ‌്റോവ‌് പറഞ്ഞു. ഫെബ്രുവരിയിൽ റഷ്യയിൽനിന്ന‌് 7.5 ടൺ മരുന്ന‌് വെനസ്വേലയിലേക്ക‌് എത്തിച്ചിരുന്നു. ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ വൻതോതിൽ ഗോതമ്പ‌് കയറ്റുമതി ചെയ്യാനും റഷ്യ തീരുമാനിച്ചിട്ടുണ്ട‌്. വെനസ്വേലൻ അതിർത്തിയിൽ അമേരിക്ക ആയുധശേഖരം നടത്തുന്നുണ്ടെന്നും ലാവ‌്റോവ‌് ആരോപിച്ചു.

വെനസ്വേലയിൽ പുതിയ തെരെഞ്ഞെടുപ്പ‌് ആവശ്യപ്പെട്ട‌് അമേരിക്ക ഐക്യരാഷ‌്ട്രസഭയിൽ അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ഉപയോഗിച്ച‌് തള്ളിയിരുന്നു.ജുവാൻ ഗുഅയ‌്ഡോയുടെ സഹായത്തോടെ വെനസ്വേലയിൽ സൈനിക അട്ടിമറിക്കാണ‌് അമേരിക്ക ലക്ഷ്യമിടുന്നതെന്ന‌് റഷ്യ നേരത്തെതന്നെ ആരോപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top