Advertisement

കൊച്ചിയിൽ കഞ്ചാവ് വേട്ട; എരുമേലി സ്വദേശിയിൽ നിന്നും പിടികൂടിയത് നാല് കിലോ കഞ്ചാവ്

March 4, 2019
Google News 1 minute Read
thrissur ganja hunt 9 kg cannabis and 9 lakh rupees seized

കൊച്ചിയിൽ വീണ്ടും കഞ്ചാവ് വേട്ട. നാലുകിലോ കഞ്ചാവുമായി എരുമേലി കനകപ്പാലം സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിൽ നിന്നും പതിവായി കഞ്ചാവ് എറണാകുളത്തെത്തിച്ച് വിൽപ്പന നടത്തിയിരുന്നയാളാണ് ഗരീഷ്.

എറണാകുളത്ത് കഞ്ചാവ് വിൽപ്പന നടത്തിയ ഒരാളെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എക്‌സൈസ് പിടികൂടിയിരുന്നു. ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയത് ഗിരീഷാണെന്നായിരുന്നു അന്നത്തെ മൊഴി. ഇതോടെ മറ്റൊരു ലഹരി മരുന്ന് കേസിൽ റിമാൻഡ് കാലവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഗിരീഷ് വീണ്ടും കച്ചവടം തുടങ്ങിയതായി എക്‌സൈസിന് മനസ്സിലായി.

Read Also : തൃശൂരില്‍ നാല് കോടി രൂപയുടെ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

ആവശ്യക്കാരെന്ന രീതിയിലാണ് ഉദ്യോഗസ്ഥർ ഗിരീഷിനെ സമീപിച്ചത്. ഇവർക്കായി തമിഴ്‌നാട്ടിലെ കമ്പത്തു നിന്നും വാങ്ങിയ നാലു കിലോ കഞ്ചാവുമായി ബസ്സിൽ വൈറ്റിലയിൽ എത്തിയപ്പോഴാണ് ഗിരീഷിനെ പൊലീസ് പിടികൂടിയത്. കിലോയ്ക്ക് 15,000 രൂപ വീതം നൽകിയാണ് കമ്പത്ത് നിന്നും ഗിരീഷ് കഞ്ചാവ് വാങ്ങിയത്.

എറണാകുളം, കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വിതരണം നടത്തുന്നയാളാണ് ഗിരീഷെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here