Advertisement

ഇതാണ് അങ്കമാലി ഡയറീസിലെ ‘പെപ്പെ’ ആദ്യമായി അഭിനയിച്ച ഷോർട്ട് ഫിലിം

March 4, 2019
Google News 1 minute Read

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടംനേടിയ ആന്റണി വർഗീസ് അഭിനയിച്ച ഷോർട്ട് ഫിലിമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. റോയൽ എൻഫീൽഡ്-എ ജേണി ഓഫ് ഹോപ്പ് എന്നാണ് ചിത്രത്തിന്റെ പേര്. ഒരു മെക്‌സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ജിനോ ജോണും എൻഫീൽഡ്-എ ജേണി ഓഫ് ഹോപ്പിൽ കേന്ദ്രകഥാപാത്രത്തിൽ എത്തുന്നുണ്ട്.

ജിബിൻ ജോണാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ പോളി എന്ന കഥാപാത്രത്തിലാണ്  ആന്റണി എത്തുന്നത്. ജിനോ അവതരിപ്പിക്കുന്നത് ലഡ്ഡു എന്ന കഥാപാത്രത്തെയാണ്.

Read Also : ലിജോ ജോസ് പല്ലിശ്ശേരിയുടെ അടുത്ത ചിത്രം ‘ജല്ലിക്കെട്ട്’

2017 ൽ പുറത്തിറങ്ങിയ ക്രൈം ഡ്രാമ ചിത്രമാണ് അങ്കമാലി ഡയറീസ്. ചെമ്പൻ വിനോദ് എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രത്തിൽ ആന്റണി വർഗീസ് അടക്കം 86 പുതുമുഖ നടി-നടന്മാരാണ് അണിനിരന്നത്. ആന്റണി വർഗീസ്, രേഷ്മ രാജൻ ,കിച്ചു തെല്ലസ്,ഉല്ലാസ് ജോസ് ചെമ്പൻ ,വിനീത് വിശ്വം ,ബിറ്റോ ഡേവിസ് ,ടിറ്റോ വിൽസൺ ,ശരത് കുമാർ ,സിനോജ് വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ നിർമിച്ച ഈ സിനിമ വിജയ് ബാബുവിന്റെ ആദ്യ നിർമ്മാണ ചിത്രമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here