Advertisement

പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിന് സിപിഎം കേന്ദ്രകമ്മിറ്റി അനുമതി നൽകിയാതായി സൂചന

March 4, 2019
Google News 1 minute Read

പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിന് സിപിഎം കേന്ദ്രകമ്മിറ്റി അനുമതി നൽകിയാതായി സൂചന. സിപിഎമ്മിന്റെ രണ്ടു സിറ്റിംഗ് സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തില്ല. റായ് ഗഞ്ചിലും മുർഷിദാബാദിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ ഉണ്ടാക്കുകില്ല. നീക്കുപോക്കിന് തയ്യാർ എന്നു കോൺഗ്രസ് സിപിഎമ്മിനെ അറിയിച്ചതായും സൂചനയുണ്ട്.

ബംഗാളിൽ കോൺഗ്രസിന്റെ നാലും സിപിഎമ്മിന്റെ രണ്ടും സിറ്റിംഗ് സീറ്റുകളിൽ നീക്കു പോക്കിനു കേന്ദ്ര കമ്മിറ്റി അംഗീകാരം. മാർച്ച് 8നു ചേരുന്ന ബംഗാൾ ഇടതു മുന്നണി യോഗത്തിൽ അന്തിമ തീരുമാനം എടുക്കും. ഒറീസ്സയിലെ ബുവനേശ്വറിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കും

Read Also : സിപിഐ സ്ഥാനാര്‍ത്ഥികളായി, തിരുവനന്തപുരത്ത് സി ദിവാകരന്‍

സംസ്ഥാനത്ത് കോൺഗ്രസ്സുമായി നടത്തിയ ചർച്ചകളിൽ ധാരണ ഉണ്ടാക്കാനായിരുന്നില്ല. സിപിഎം സിറ്റിംഗ് സീറ്റുകളായ മുർഷിദാബാദും, റായ്ഗഞ്ചും ഉൾപെടെ 22 സീറ്റുകളാണ് കോൺഗ്രസ്സ് ആവശ്യപെട്ടിരുന്നത്. ഇക്കാര്യത്തിലെ തീരുമാനം കേന്ദ്ര കമ്മിറ്റിയോഗത്തിനു ശേഷം അറിയിക്കാമെന്ന് സി പി ഐ എം നിലപാടെടുക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here