Advertisement

പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

March 4, 2019
1 minute Read

പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം ഏലൂരിലാണ് മദ്രസാ അധ്യാപകനെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി യുനൈസിനെയാണ് ഏലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്രസാ വിദ്യാര്‍ഥിനായ പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് നടപടി.

Read Also: പൊന്നാനിയിലെ മത പരിവർത്തന കേന്ദ്രത്തിൽ അഞ്ചര വയസുകാരിയെ പീഡിപ്പിച്ചു

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ യുനൈസ് 2016 മുതല്‍ കളമശ്ശേരി ഏലൂരിലെ മദ്രസയില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മദ്രസയില്‍ പഠനത്തിനായി എത്തിയ വിദ്യാര്‍ഥിനിയോട് ഇയാള്‍ നിരന്തരമായി അപമര്യാദയായി പെരുമാറാറുണ്ടായിരുന്നുവെന്ന് ചെല്‍ഡ് ലൈന്‍ കണ്ടെത്തിയിരുന്നു. പഠിക്കുന്ന സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിലാണ് വിദ്യാര്‍ഥിനി മദ്രസ അധ്യാപകന്റെ മോശം പെരുമാറ്റം വെളിപ്പെടുത്തിയത്. തുടര്‍ന്ന്‌ സ്‌കൂളധികൃതര്‍ ചൈല്‍ഡ് ലൈനെ വിവരമറിയിക്കുകയായിരുന്നു.

Read Also: എട്ട് വയസ്സുകാരിയെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു; അയൽവാസി അറസ്റ്റിൽ

തുടര്‍ന്ന് ചെല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ വിശദമായ കൗണ്‍സിലിങ് നടത്തി പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുനൈസിനെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്.പെണ്‍കുട്ടിയുടെ മാതാപിതാക്കളും പിന്നീട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാതാപിതാക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചേദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കളമശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ്‌ ചെയ്തു. മദ്രസയിലെ മറ്റ് വിദ്യാര്‍ഥിനികളില്‍ നിന്നും ചൈല്‍ഡ് ലൈന്‍ മൊഴി രേഖപ്പെടുത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top