Advertisement

ഭാര്യമാരെ ഉപേക്ഷിച്ചുപോയ 45 പ്രവാസികളുടെ പാസ്‍പോര്‍ട്ട് റദ്ദാക്കി

March 4, 2019
Google News 1 minute Read
passport mela on feb 18 sunny gets indian passport

ഭാര്യമാരെ ഇന്ത്യയിൽ ഉപേക്ഷിച്ചുപോയ 45 പ്രവാസികളുടെ പാസ്‍പോര്‍ട്ട്  റദ്ദാക്കിയതായി വനിതാ ശിശുവികസന വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളയുന്ന പ്രവാസികളെക്കുറിച്ച് അന്വേഷിക്കുന്നതിനായി രൂപീകരിച്ച നോഡല്‍ ഏജന്‍സിയുടെ ശുപാര്‍ശ പ്രകാരമാണ് വിദേശകാര്യ മന്ത്രാലയം പാസ്‍പോര്‍ട്ട് റദ്ദാക്കിയത്.

Read Moreപ്രവാസി തീര്‍ത്ഥാടകര്‍ക്കായി ‘പ്രവാസി തീര്‍ത്ഥ് ദര്‍ശന്‍ യോജന’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പ്രവാസികളെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവരെ 45 പേര്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചതായും ഇത്തരക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം തടഞ്ഞുവെച്ചതായും മന്ത്രി പറഞ്ഞു. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവയുടെ അധ്യക്ഷതയിലാണ് നോഡല്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.

Read More: പ്രോക്സി വോട്ട് ചെയ്യുന്നത് കുടുംബാംഗങ്ങൾക്കുള്ളിൽ നിജപ്പെടുത്താൻ നിയമം വേണമെന്ന് കേരള പ്രവാസി സംഘം

പ്രവാസികളായ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചു പോകുന്ന സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ബില്‍ രാജ്യസഭ ഇതുവരെ പാസാക്കിയിട്ടില്ല. വിദേശകാര്യമന്ത്രാലയം, വനിതാ ശിശുവികസന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമ നീതി മന്ത്രാലയം എന്നിവര്‍ ചേര്‍ന്ന് സംയുക്തമായാണ് ബില്‍ കൊണ്ടുവന്നിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here