Advertisement

പഴയകാല പ്രണയത്തിന്റെ ഓർമ്മകളുണർത്തി ‘ഒരു രാജമല്ലി’യുടെ വയലിൻ കവർ

March 4, 2019
1 minute Read

ഒരു കാലത്ത് യുവാക്കൾ ഏറെ പാടിനടന്ന ഗാനമാണ് അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ ‘ഒരു രാജമല്ലി’ എന്ന ഗാനം. നാം മറന്നുതുടങ്ങിയ ഈ റൊമാന്റിക്ക് ഹിറ്റ് വർഷങ്ങൾക്കിപ്പുറം വീണ്ടും ഓർമ്മപ്പെടുത്തിയിരിക്കുകയാണ് വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ. ഹൃദയം തൊടുന്ന ഒരു വയലിൻ കവർ ഒരുക്കിയാണ് ശബരീഷ് ഈ ഗാനം വീണ്ടും മലയാളികളിലേക്ക് എത്തിച്ചിരിക്കുന്നത്.

ശബരീഷ് തന്നെയാണ് കവറിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ജാക്ക്‌സൺ സബാസ്റ്റിനാണ് ബാസ്സ്. ജാഫർ ഹനീഫയാണ് ഡ്രംസ്. എംകെ ചന്ദ്രശേഖരൻ നായറും, വനജ ചന്ദ്രശേഖരനുമാണ് നിർമ്മാണം. സവിത ശബരീഷാണ് ക്രീയേറ്റീവ് പ്രൊഡ്യൂസർ. ശ്യാം തന്ദ്രശേഖര മേനോനാണ് സംവിധാനം. മഹേഷ് രാജാണ് ഛായാഗ്രഹണം. പീറ്റർ സാജനാണ് എഡിറ്റർ.

Read Also : ക്രൂശിക്കരുത് സത്യം മനസിലാക്കണം; വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍

ശബരീഷ് വയലിനിൽ മീട്ടുന്ന പാട്ടുകൾ പലപ്പോഴും ഒറിജിനലിനെ വെല്ലുന്ന കേൾവിസുഖമാണ് ശ്രോധാക്കൾക്ക് സമ്മാനിക്കുന്നത്. ഇത് തന്നെയാണ് ശബരീഷിന്റെ ഗാനങ്ങളെ വ്യത്യസ്തമാക്കുന്നതും. എആർ റഹ്മാൻ സംഗീതം നിർവ്വഹിച്ച മലർഗളെ, കന്നത്തിൽ മുത്തമിട്ടാൽ, തുടങ്ങി ശബരീഷ് കവർ ചെയ്തിട്ടുള്ള ഗാനങ്ങൾ നിരവധി. ഏഷ്യയിൽ നിന്നുള്ള ഏറ്റവും മികച്ച കവർ വേർഷനുള്ള ബിബിസി അംഗീകാരം നേടിയ പ്രതിഭയാണു ശബരീഷ്.

ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ, തിലകൻ, ഇന്നസെന്റ്, ശാലിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997ൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് അനിയത്തിപ്രാവ്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാലതാരമായി പ്രശസ്തയായിരുന്ന ശാലിനി നായികയായി തിരിച്ചെത്തിയ ഈ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബൻ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ഔസേപ്പച്ചൻ ഈണമിട്ട ഗാനങ്ങളും വളരെയധികം ജനപ്രിയമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top