ബിജെപി പരിവര്‍ത്തന്‍ യാത്ര ഇന്ന് ആരംഭിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി സംസ്ഥാന ഘടകം സംഘടിപ്പിക്കുന്ന പരിവര്‍ത്തന്‍ യാത്ര ഇന്ന് ആരംഭിക്കും. നാല് മേഖലകളായി തിരിച്ചാണ് യാത്ര. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് യാത്രയുടെ പ്രധാന മുദ്രാവാക്യം.
കോഴിക്കോട് എം.ടി.രമേശ്, പാലക്കാട് ശോഭാ സുരേന്ദ്രന്‍, എറണാകുളത്ത് എ.എന്‍.രാധാകൃഷ്ണന്‍, തിരുവനന്തപുരം മേഖലയില്‍ കെ.സുരേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാത്ര. കാഞ്ഞിരപ്പള്ളിയില്‍ ശ്രീധരന്‍പിള്ള കോഴിക്കോട് സി.കെ.പത്മനാഭന്‍,
എറണാകുളത്ത് ഒ.രാജഗോപാല്‍ പാലക്കാട് പി.കെ. കൃഷ്ണദാസ് തുടങ്ങിയവര്‍ പരിവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി മധ്യമേഖലാ ജാഥയുടെ ഭാഗമാകും.
Read Also : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി സംസ്ഥാന നേതൃനിരയില്‍ അഴിച്ചുപണി
ശബരിമല വിഷയം തന്നെയാണ് മുഖ്യ പ്രചരണ വിഷയം. രാഷ്ട്രീയ കൊലപാതകങ്ങള്‍, കര്‍ഷക ആത്മഹത്യ എന്നിവയും ചര്‍ച്ചയാക്കുമെന്ന് ബിജെപി വ്യക്തമാക്കുന്നു. യാത്രയ്ക്ക് മുന്നോടിയായി ശ്രീധരന്‍പിള്ളയോടൊപ്പം കെ.സുരേന്ദ്രന്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരെ കണ്ടിരുന്നു.
ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ എന്‍എസ്എസ് പിന്തുണ നിര്‍ണായകമാണ്. ഇതിനിടെ കേന്ദ്രമന്ത്രിമാരുള്‍പ്പടെ ദേശീയ നേതാക്കള്‍ പരിവര്‍ത്തന്‍ യാത്രയുടെ ഭാഗമാകും. മാര്‍ച്ച് ഒമ്പത് മുതല്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ്, സദാനന്ദ ഗൗഡ എന്നിവര്‍ കേരളത്തിലെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here