ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ചൊവ്വാഴ്ച മുതല്‍ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിവരം.
വെബ്‌സൈറ്റിന്റെ ഹോം പേജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ജര്‍മന്‍ ചാന്‍സലറായിരുന്ന ഏഞ്ചല മെര്‍ക്കലിന്റേയും ചിത്രമാണ് തുടക്കത്തില്‍ കണ്ടത്. എന്നാല്‍ സൈറ്റിനകത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. സൈറ്റിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ ‘വി വില്‍ ബി ബാക്ക് സൂണ്‍’ എന്നാണ് കാണിക്കുന്നത്. സൈറ്റ് ലഭ്യമാകാത്തതില്‍ ക്ഷമ ചോദിക്കുന്നുമുണ്ട്.
ഹാക്ക് ചെയ്യപ്പെട്ട ബിജെപി വെബ്‌സൈറ്റിന്റെ ചിത്രം കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍പേഴ്‌സണ്‍ ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here