Advertisement

ചിക്കൻ പോക്‌സ് ഒരു തവണ വന്നാൽ പിന്നീട് വരില്ല; എന്നാൽ ഷിംഗിൾസ് വരാം; ചിക്കൻ പോക്‌സിനെ കുറിച്ച് ഡോ.ഷിനു ശ്യാമളൻ

March 5, 2019
Google News 2 minutes Read

ചൂടുകാലമാവുമ്പോൾ ഏറ്റവും കൂടുതൽ പടർന്നുപിടിക്കുന്ന ഒന്നാണ് ചിക്കൻ പോക്‌സ്. ഒരു തവണ ചിക്കൻ പോക്‌സ് വന്നാൽ പിന്നീട് ചിക്കൻ പോക്‌സ് വരില്ലെങ്കിലും അവർക്ക് ഷിംഗിൾസ് എന്ന അസുഖം വരാം. ചിക്കൻപോക്‌സിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട തെറ്റിധാരണകളെ കുറിച്ചും ഫേസ്ബുക്കിലൂടെ പങ്കുവെച്ച് ഡോക്ടറും സാമൂഹ്യ പ്രവർത്തകയുമായ ഡോ.ഷിനു ശ്യാമളൻ.

പോസ്റ്റിന്റെ പൂർണ്ണ രൂപം :

ചിക്കൻ പോക്സും തെറ്റിദ്ധാരണകളും

‘ചിക്കൻ പോക്സ് ഇപ്പോൾ കൂടുതലായി കണ്ടുവരുന്നു. ഈ ആഴ്ച്ചയിൽ തന്നെ 4,5 കേസുകൾ ഒ.പി യിൽ കാണുകയുണ്ടായി. ഇന്ന് വന്ന രോഗിയുടെ ചിത്രമാണ് താഴെ(അദ്ദേഹത്തിന് രോഗം വന്നിട്ട് ഒരാഴ്ച്ചയായതിനാൽ കുരുക്കൾ പൊട്ടിയിട്ടുണ്ട്.)

വാരിസല്ല എന്ന വൈറസ് മൂലമാണ് ചിക്കൻ പോക്സ് ഉണ്ടാകുന്നത്. പനി, തലവേദന വിശപ്പില്ലായ്മ അനുഭവപ്പെടാം. ദേഹത്തു വെള്ളം നിറഞ്ഞ കുമിളകൾ പോലെയുള്ള തടിപ്പുകൾ കാണാം. പനിയോടൊപ്പം അത്തരം തടിപ്പുകൾ കണ്ടാൽ തീർച്ചയായും ഡോക്ടറെ കാണണം.

Read Also : ചൂട് കൂടുന്നു; സൂര്യാഘാതം ഏല്‍ക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചിക്കൻ പോക്സ് വന്ന ഒരു രോഗിയിൽ നിന്നും 10-21 ദിവസത്തിന് ശേഷം ഈ രോഗം അയാളുമായി ഇടപഴകിയ മറ്റൊരാളിൽ കാണാം. പകരുവാൻ സാധ്യതയേറിയ ഒരു രോഗമാണിത്.

കുരുക്കൾ വരുന്നതിന് രണ്ടു ദിവസം മുൻപും, അവ പൊട്ടിയതിന് 4-5 ദിവസത്തിന് ശേഷവും അയാളിൽ നിന്ന് രോഗം പകരാം.

ഒ.പി യിൽ ചിക്കൻ പോക്സിനെ കുറിച്ചു ആളുകൾ പറയുന്ന രസകരമായ കുറെ തെറ്റിദ്ധാരണകൾ ഉണ്ട്.അവ നമുക്ക് തിരുത്താം.

1. ചിക്കൻ പോക്സ് വന്നാൽ കഞ്ഞി മാത്രമേ കഴിക്കാവു എന്നത് തെറ്റാണ്. കഴിഞ്ഞ ദിവസം അത്തരം ഒരാളെ ഒ.പി യിൽ കാണുകയും അദ്ദേഹതിന്റെ 5 കിലോ രണ്ടാഴ്ച്ച കൊണ്ട് കുറയുകയും ചെയ്തു. എല്ലാ ഭക്ഷണവും കഴിക്കാം. ചിക്കൻ പോക്സ് വന്ന ഒരാളെ പട്ടിണിയിടേണ്ട ആവശ്യമില്ല. വെള്ളവും,പച്ചക്കറികളും, പഴങ്ങളും ധാരാളമായി കൊടുക്കുക. എല്ലാം കഴിക്കാം.

gulf countries ban import of fruits and vegetables from kerala

Read Also : അരമണിക്കൂറിൽ കൂടുതൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ ? എങ്കിൽ അപകടം പതിയിരിക്കുന്നുണ്ട് !!

2. ചിക്കൻ പോക്സ് വന്നാൽ കുളിക്കരുത് എന്നതിന്റെ ആവശ്യമില്ല.
കുളിക്കാം. ദേഹത്തു വന്ന കുരുക്കൾ പൊട്ടി പഴുക്കാതെ നോക്കിയാൽ മതി. കുളിക്കുന്നതിൽ ഒരു കുഴപ്പവുമില്ല.

3. ചിക്കൻ പോക്സ് വന്നാൽ ഫലപ്രദമായ മരുന്നില്ല എന്നത് തെറ്റാണ്. കുത്തിവെപ്പ് 1.5 വയസുള്ള കുട്ടി മുതൽ മുതിർന്നവർക്ക് വരെ എടുക്കാം. രണ്ട് ഡോസാണ് കുത്തിവെപ്പ്. സർക്കാർ ആശുപത്രിയിൽ ലഭ്യമല്ല. സ്വകാര്യ ആശുപത്രിയിൽ ഏതാണ്ട് 2000 രൂപ വരുമെന്നതിനാൽ സാധാരണക്കാരന് ഈ കുത്തിവെപ്പ് എടുക്കുവാൻ ബുദ്ധിമുട്ടുണ്ട്.

single syringe used for all patients in madhya pradesh

Read Also : ദിവസവും ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്…

4. ചിക്കൻ പോക്സ് വന്ന ആൾക്ക് അസൈക്ലോവീർ എന്ന ഗുളിക കഴിച്ചാൽ ചിക്കൻ പോക്സ് സങ്കീർണതകളില്ലാതെ മാറിയേക്കാം. കുരുക്കൾ പൊങ്ങുമ്പോൾ തന്നെ അവ കഴിച്ചു തുടങ്ങുക. കൂടെ പനിയുടെ ഗുളികയും കഴിക്കുക. ചൊറിച്ചിൽ മറ്റും ഉണ്ടെങ്കിൽ ലോഷൻ ഉപയോഗിക്കാം.
ലക്ഷണങ്ങൾ അനുസരിച്ചു ചികിൽസിക്കാം. ഡോക്ടറെ കണ്ടു മാത്രം ചികിത്സ തേടുക. ചിക്കൻ പോക്സ് അത്ര നിസ്സാരകാരൻ അല്ല.

5. ചിക്കൻ പോക്സ് വന്നാൽ ആവശ്യമായ വിശ്രമം എടുക്കുക. മറ്റുള്ളവർക്ക് പകരാതെയിരിക്കുവാൻ കുരുക്കൾ വന്നത് മുതൽ അവ പൊട്ടിയത് ശേഷവും 4,5 ദിവസം വീട്ടിൽ തന്നെയിരിക്കുക.

Read Also : ദിവസവും കുളിക്കുന്നതിലൂടെ ശരീരത്തിന് നഷ്ടപ്പെടുന്നത് എന്തൊക്കെയെന്ന് അറിയുമോ ?

6. കുത്തിവെപ്പ് എടുത്തയാൾക്ക് ചിക്കൻ പോക്സ് വരാൻ ചെറിയ സാധ്യതയുണ്ട്. പക്ഷെ വന്നാൽ തന്നെ ചെറിയ രീതിയിലെ വരു. ഒരാൾക്ക് ചിക്കൻ പോക്സ് വന്നാൽ, അയാളുമായി അടുത്തു ഇടപഴകിയ ആൾ 72 മരിക്കൂറിനുള്ളിൽ കുത്തിവെപ്പ് എടുക്കുന്നതാണ് നല്ലത്. 5 ദിവസത്തിനുള്ളിൽ എടുത്താലും മതി. രോഗം മൈൽഡായിട്ടെ വരൂ.

7.ഒരിക്കൽ ചിക്കൻ പോക്സ് വന്നാൽ പിന്നീട് ജീവിതകാലം മുഴുവൻ പ്രതിരോധശേഷി തരാറുണ്ട്. പിന്നീട് അതേ വ്യക്തിയ്ക്ക് shingles എന്ന തരം അസുഖം വരാം. ദേഹത്തെ ചില ഭാഗങ്ങളിൽ ധാരാളമായി കുമിളകൾ പോലത്തെ കുരുക്കൾ പൊങ്ങുക. അസഹനീയമായ വേദന അനുഭവപ്പെടാം. അത് പകരില്ല.

ഡോ. ഷിനു ശ്യാമളൻ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here