Advertisement

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയില്‍

March 5, 2019
Google News 1 minute Read

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയുടെ ഭാഗമാകുന്നു. തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. ബാബു യോഗേശ്വര്‍ സംവിധാനം ചെയ്യുന്ന ‘തമിഴരശന്‍’ എന്ന ചിത്രത്തിന്റെ ഭാഗമായതായി സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലൊക്കേഷനില്‍ നിന്നുള്ള ചിത്രവും സുരേഷ് ഗോപി പങ്കുവെച്ചു.

സംഗീത സംവിധായകനില്‍ നിന്നും നടനിലേക്ക് വഴിമാറിയ വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകന്‍. ഒരു ചെറിയ ഇടവേളക്ക് ശേഷം രമ്യ നമ്പീശന്‍ ചിത്രത്തില്‍ നായികയായി എത്തുന്നു. വലിയൊരു ടീം തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആര്‍ ഡി രാജശേഖറാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. ഭുവന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ എഡിറ്റര്‍. എസ്എന്‍എസ് മൂവീസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു.

2015 ല്‍ മൈ ഗോഡ് എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here