ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ദന്തഡോക്ടറുടെ മൃതദേഹം സ്യൂട്ട്‌കേസില്‍; മുന്‍ കാമുകന്‍ വാഹനാപകടത്തില്‍ മരിച്ച നിലയില്‍

ഇന്ത്യക്കാരിയായ ദന്തഡോക്ടറെ ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രീതി റെഡ്ഡി എന്ന 32 കാരിയാണ് കൊല്ലപ്പെട്ടത്. പ്രീതിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കിയ നിലയില്‍ കാറിനുള്ളില്‍ നിന്നുമാണ് കണ്ടെത്തിയത്. സിഡ്‌നിയുടെ കിഴക്കന്‍ മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാറെന്ന് പൊലീസ് പറയുന്നു. അതേസമയം, പ്രീതിയുടെ മുന്‍ കാമുകനെ വാഹനാപകടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. പ്രീതിയെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായിരുന്നു. ജോര്‍ജ് സ്ട്രീറ്റിലെ ഒരു റെസ്‌റ്റോറന്റിലാണ് പ്രീതിയെ അവസാനമായി കണ്ടതെന്ന് പൊലീസ് പറയുന്നു. ഇവരുടെ കാര്‍ റോഡിന് സമീപം നിര്‍ത്തിയിട്ട നിലയിലായിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്യൂട്ട്‌കേസില്‍ കുത്തിനിറച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പ്രീതിയുടെ മൃതദേഹത്തില്‍ നിരവധി തവണ കുത്തേറ്റ പാടുകളുണ്ടായിരുന്നു.
ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായാണ് പ്രീതി ഇവിടെ എത്തിയതെന്നാണ് വിവരം. ഞായറാഴ്ച 11 മണിക്കാണ് ഇവര്‍ വീട്ടുകാരുമായി അവസാനമായി സംസാരിച്ചത്. വൈകാതെ വീട്ടില്‍ എത്തുമെന്ന് പറഞ്ഞെങ്കിലും കാണാത്തതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here