Advertisement

ദേശീയ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്: കേരളാ പോലീസിന് ഓവറോള്‍ കിരീടം

March 6, 2019
0 minutes Read
kerala police
ഡെറാഡൂണില്‍ നടന്ന നാഷണല്‍ മാസ്റ്റേഴ്സ് വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളാ പോലീസ് ഓവറോള്‍ കിരീടം നേടി.  കേരളത്തിന് നാല് സ്വര്‍ണ്ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും ലഭിച്ചു.

തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ചിലെ ബിജു.എ ക്യാപ്റ്റനായ ടീമാണ് ഈ നേട്ടം കൈവരിച്ചത്.  രമേശ്.സി.എസ് (ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍, പാലക്കാട്), ഗംഗേഷ്.വി.ജി (ചെറുതുരുത്തി പോലീസ് സ്റ്റേഷന്‍, തൃശൂര്‍ സിറ്റി), സുനില്‍ കുമാര്‍ (മനയ്ക്കക്കടവ്, തൃശൂര്‍ സിറ്റി), ബിനോയ് ചാക്കോ (മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍, തൃശൂര്‍ സിറ്റി) എന്നിവര്‍ക്കാണ് സ്വര്‍ണ്ണം ലഭിച്ചത്.  ശ്രീനാഥ് കെ.എ (മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍, തൃശൂര്‍ സിറ്റി), ജോയ് തോമസ്   (കുന്നംകുളം പോലീസ് സ്റ്റേഷന്‍, തൃശൂര്‍ സിറ്റി) എന്നിവര്‍ക്ക് വെള്ളിയും സി. വിജയാനന്ദിന്(റെയില്‍വേ പോലീസ് സ്റ്റേഷന്‍, പാലക്കാട്) വെങ്കലവും ലഭിച്ചു. തൃശൂര്‍ ജില്ലാ ക്രൈം ബ്രാഞ്ചിലെ ബിജു.എ, തൃശൂര്‍ ടൗണ്‍ ട്രാഫിക് പോലീസിലെ സതീഷ് എം.സി എന്നിവര്‍ നാലാം സ്ഥാനത്തെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top