താന്‍ തീവ്രവാദവും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ ശമിക്കുന്നു, പ്രതിപക്ഷം തന്നെ പുറത്താക്കാനും: മോദി

തീവ്രവാദവും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ ശമിക്കുമ്പോള്‍ പ്രതിപക്ഷം തന്നെ പുറത്താക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണ്ണാടകയില്‍ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പരാമര്‍ശം.
‘ ആര്‍ക്കാണോ 125 കോടി ജനങ്ങളുടെ അനുഗ്രഹമുള്ളത്, അയാള്‍ എന്തിന് ആരെയെങ്കിലും ഭയക്കണം. അത് ഇന്ത്യക്കാരെയായാലും പാക്കിസ്ഥാനെ ആയാലും കള്ളന്മാരെയായാലും. ഇന്ത്യയും 125 കോടി ജനങ്ങളും എനിക്ക് അതിനുള്ള ശക്തി തന്നു.’ മോദി പറഞ്ഞു.
Read More: റഫാല്‍: മോദിക്കെതിരെ എഫ്‌ഐആര്‍ ചുമത്താന്‍ സമയമായെന്ന് കോണ്‍ഗ്രസ്
കല്‍ബുര്‍ഗിയിലെ റാലിയില്‍ സംസാരിക്കവെ ഇന്ത്യന്‍ വ്യോമസേന ഫെബ്രുവരി 26 ന് നടത്തിയ വ്യോമാക്രമണം പാക്കിസ്ഥാനിലെ ഭീകരവാദകേന്ദ്രം ലക്ഷ്യം വച്ചുള്ളതായിരുന്നു.‘ലോകം പുതിയ തരത്തിലുള്ള കാഴ്ച്ചക്കാണ് സാക്ഷിയാവുന്നത്. അത് മോദിയുടേതല്ല, മറിച്ച് ഇന്ത്യയിലെ 125 കോടി ജനങ്ങളുടേതാണ്. ‘ മോദി കൂട്ടിച്ചേര്‍ത്തു
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മഹാഗദ്ബന്ധന്‍ സഖ്യത്തെ കൃത്രിമം എന്നു കൂടി മോദി വിശേഷിപ്പിച്ചു. എച്ച്. ഡി കുമാരസ്വാമി റിമോര്‍ട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണെന്നും കോണ്‍ഗ്രസ്- ജെ.ഡി.എസ്- സെക്കുലര്‍ സഖ്യം ജനങ്ങളുടെ മനസ്സില്‍ മായം ചേര്‍ക്കലാണെന്നും മോദി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here