Advertisement

പൊലീസില്‍ അഴിച്ചുപണി; മനോജ് എബ്രഹാം ദക്ഷിണമേഖല എഡിജിപി

March 6, 2019
Google News 1 minute Read

സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ദക്ഷിണമേഖല എഡിജിപിയായി
മനോജ് എബ്രഹാമിനെ നിയമിച്ചു.

Read More: സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ക്രൈം മേഖലയില്‍ സൈബര്‍ ഡോമുമായി സഹകരിക്കും; ദുബായ് പൊലീസ്

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പൊലീസ് തലപ്പത്തെ അഴിച്ചുപണി നടത്തിയത്. ദക്ഷിണമേഖല എഡിജിപിയായി മനോജ് എബ്രഹാമിനെയും ഉത്തരമേഖല എഡിജിപിയായി
ഷെയ്ഖ് ദർവേഷ് സാഹിബിനെയും നിയമിച്ചു. തീരസുരക്ഷാ ചുമതലയുള്ള എ ഡി ജി പിയായാണ് ടോമിൻ ജെ തച്ചങ്കരിയുടെ പുതിയ നിയമനം. തച്ചങ്കരി വഹിച്ചിരുന്ന സംസ്ഥാന ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ ചുമതല കെ പത്മകുമാറിന് നൽകി. ആഭ്യന്തര സുരക്ഷാ ചുമതലയുള്ള ഡിഐജിയായി കാളിരാജ് മഹേഷ് കുമാറിനെ നിയമിച്ചു. കണ്ണൂർ ഐജിയായി എം ആർ അജിത് കുമാറിനെയും തൃശൂർ ഐജിയായി ബൽറാം കുമാർ ഉപാദ്ധ്യായയെയും പരസ്പരം മാറ്റി നിയമിച്ചു. അശോക് യാദവാണ് തിരുവനന്തപുരം ഐജി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്ന എസ് സുരേന്ദ്രനെ കൊച്ചി കമ്മീഷണർ ആയി നിയമിച്ചു. സഞ്ജയ് കുമാർ ഗുരുഡിൻ ആകും പുതിയ തിരുവനന്തപുരം കമ്മീഷണർ. എ വി ജോർജാണ് കോഴിക്കോട് കമ്മീഷണർ. ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി അനന്തകൃഷ്ണന് ആംഡ് പൊലീസ് ബറ്റാലിയന്റെയും ഇന്റലിജൻസ് എഡിജിപി വിനോദ് കുമാറിന് ക്രൈമിന്റെയും അധികച്ചുമതലകൾ കൂടി നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here