Advertisement

സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ക്രൈം മേഖലയില്‍ സൈബര്‍ ഡോമുമായി സഹകരിക്കും; ദുബായ് പൊലീസ്

March 2, 2019
Google News 0 minutes Read
cyber dome

സൈബര്‍ സുരക്ഷാ രംഗത്ത് ലോകത്തിന് തന്നെ മാതൃകയായ കേരള പൊലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമുമായി സഹകരിക്കാന്‍ ദുബായ് പൊലീസ്. ലോക രാജ്യങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ക്രൈം കുറ്റാന്വേഷണം തുടങ്ങിയവയില്‍ സൈബര്‍ ഡോമുമായി സഹകരിക്കാനുള്ള സന്നദ്ധത ദുബായ് പൊലീസ് സൈബര്‍ ഡോം മേധാവി മനോജ് എബ്രഹാം ഐപിഎസിനെ അറിയിച്ചു.

കേരളത്തിലെ സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ സൈബര്‍ ഡോം ആസ്ഥാനത്ത് എത്തിയ ദുബായ് പൊലീസ് ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയാണ് സൈബര്‍ ഡോമിന്റെ സഹകരണം കേരള പൊലീസിനോട് ആവശ്യപ്പെട്ടത്.  സോഷ്യല്‍ മീഡിയ വഴി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളുടെ വിവരം കൈമാറാനും ധാരണയായിട്ടുണ്ട്.

കേരള സര്‍ക്കാര്‍ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടണര്‍ഷിപ്പില്‍ ആരംഭിച്ച സൈബര്‍ ഡോം ലോകത്ത് തന്നെ സൈബര്‍ സുരക്ഷ രംഗത്ത് ഉന്നതിയില്‍ നില്‍ക്കുന്ന സ്ഥാപനമാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുവാനും ഇത് പോലൊരു കേന്ദ്രം ദുബായ് പൊലീസില്‍ ആരംഭിക്കുന്നതിനുമായാണ് ഖാലിദ് അല്‍ റസൂഖിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സൈബര്‍ ഡോം സന്ദര്‍ശിച്ചത്. സൈബര്‍ ഡോമിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സൈബര്‍ ഡോം മേധാവി മനോജ് എബ്രഹാം ഐപിഎസ് ഇവര്‍ക്ക് വിവരിച്ചു നല്‍കി. തുടര്‍ന്നാണ് സൈബര്‍ സുരക്ഷ, ആര്‍ട്ടിഫഷ്യല്‍ ഇന്റലിജന്‍സ് , സൈബര്‍ ക്രൈം സോഫ്റ്റ് വെയര്‍ ഡെവല്പമെന്റ് എന്നിവയില്‍ കേരള പൊലീസിന്റെ സഹകരണം ആവശ്യപ്പെട്ടത്.

സോഷ്യല്‍മീഡിയകളായ ഫെയ്‌സ്ബുക്ക് , വാട്ട്‌സ് അപ്പ് വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്നത് സാഹചര്യത്തില്‍ ഫെയ്‌സ് ബുക്ക്, വാട്ട്‌സ് അപ്പ് വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഇതിലൂടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറാനും ധാരണയായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here