സാമ്പത്തിക ഇടപാടുകളില്‍ നിരീക്ഷണം ശക്തമാക്കി സൗദി

സാമ്പത്തിക ഇടപാടുകളില്‍ നിരീക്ഷണം ശക്തമാക്കി സൗദി അറേബ്യ. സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയാണ് രാജ്യത്തെ മുഴുവൻ ബാങ്കുകള്‍ക്കും സാമ്പത്തിക ഇടപാടുകളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നിര്‍ദേശം നൽകിയിരിക്കുന്നത് .
സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയാണ് രാജ്യത്തെ ബാങ്കുകള്‍ക്കും മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയത്. വരുമാനത്തിനനുയോജ്യമല്ലാത്ത വിധമുള്ള സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, അക്കൗണ്ടുടമയെ കുറിച്ച് ഉടനെ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.
Read More: സൗദി; സ്വകാര്യ മേഖലയിലെ മുഴുവൻ ജോലിക്കാരുടെയും തൊഴിൽ കരാർ ഓൺലൈൻ വഴിയാക്കും
വാണിജ്യ രംഗങ്ങളിൽ വിദേശികള്‍ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ നേരിടാന്‍ നിരവധി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സമ മോണിറ്ററിംഗ് ഡെപ്പ്യൂട്ടി ഗവര്‍ണ്ണര്‍ ഫഹദ് അല്‍ ഷിത്ത്‌റി ബാങ്കുകള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. കള്ളപ്പണം, തീവ്രവാദ ഫണ്ട് തുടങ്ങിയ സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിര്‍ബന്ധമായും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഫൈനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന് ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശത്തിൽ പറയുന്നുണ്ട്.
ഒന്നിലധികം ആളുകളുടെ പണം ഒരാളുടെ അക്കൗണ്ട് വഴി മാത്രം അയക്കുന്ന പ്രവണത മലയാളികളടക്കമുള്ള വിദേശികള്‍ക്കിടയിൽ നടക്കുന്നുണ്ട്. ഇത് പണമയക്കുന്ന അക്കൗണ്ടുടമയുടെ വരവില്‍ കവിഞ്ഞ സാമ്പത്തിക ഇടപാടായി പരിഗണിക്കുകയും നിയമനടപടികൾക്ക് വിധേയമാകേണ്ടി വരികയും ചെയ്യും. അത്തരം ഇടപാടുകളില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് വിദഗ്ദർ നൽകുന്ന നിർദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here