അഘോരികളുടെ ഭീതിജനകമായ കഥ പറഞ്ഞ് ഹ്രസ്വചിത്രം

അഘോരികളുടെ ഭീതിജനകമായ കഥ പറഞ്ഞ് ഹ്രസ്വചിത്രം അഘോര. ഭക്തിസാന്ദ്രമായ കാശിയുടെ മനോഹാരിതയും അഘോരികളുടെ ജീവിതവും ഇഴചേരുന്ന ചിത്രമാണിത്. അഖിൽ കോന്നി കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രം പൂർണമായും കാശിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അഘോരികളുടെ കഥ പറയുന്ന മലയാളത്തിലെ ആദ്യത്തെ ഹ്രസ്വചിത്രം കൂടിയാണിത്. കാണികളുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന സങ്കല്പങ്ങളെ ഭയത്തിന്റെ നൂലിഴ കൊണ്ട് ബന്ധിപ്പിച്ച്, അഘോരകളുടെ അതിഘോരമായ ജീവിതചര്യകൾ പച്ചയായി ത്തന്നെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു .അഘോരയുടെ ആദ്യഅദ്ധ്യായമാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിലെത്തിയിരിക്കുന്നത്. 2019 ൽ തന്നെ ‘അഘോര അദ്ധ്യായം രണ്ട് ‘ റിലീസ് ആകുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here