Advertisement

കോതമംഗലത്ത് കിണറ്റില്‍ വീണ കുട്ടിയാനയെ വനപാലകര്‍ രക്ഷപ്പെടുത്തി

March 7, 2019
Google News 1 minute Read

കോതമംഗലം പൂയംകുട്ടി മണികണ്ഠന്‍ ചാലില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ വനപാലകര്‍ രക്ഷപ്പെടുത്തി. പൂയംകുട്ടി വനത്തില്‍ നിന്നും കൂട്ടം തെറ്റിജനവാസ കേന്ദ്രത്തിലെത്തിയ കുട്ടിയാനയാണ് കിണറ്റില്‍ വീണത്. രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയാനയെ രക്ഷപ്പെടുത്തിയത്.

ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് പൂയംകുട്ടി വനമേഖലയില്‍ നിന്ന് ജനവാസ കേന്ദ്രത്തിലേക്കെത്തിയ കുട്ടിയാന കിണറ്റില്‍ വീണത്. വനമേഖലയോട് ചേര്‍ന്നുള്ള മണികണ്ഡന്‍ചാലിലെ തോല്‍ക്കുടി സുദര്‍ശന്റെ കിണറ്റിലാണ് കുട്ടിയാന അകപ്പെട്ടത്. 15 ഓളം വരുന്ന കാട്ടാനക്കൂട്ടത്തോടൊപ്പം എത്തിയ കുട്ടിയാന ഇടയ്ക്ക് കൂട്ടം തെറ്റി ഓടിയാണ് കിണറ്റിൽ വീണത്.

Read More: കേരള-കർണ്ണാടക അതിർത്തിയിലെ അക്രമകാരിയായ കടുവ പിടിയില്‍; വനപാലകര്‍ കടുവയെ മാറ്റി, നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

തുടര്‍ന്ന് നാട്ടുകാര്‍ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. കുട്ടംപുഴ റേഞ്ച് ഓഫീസീൽ നിന്നുള്ള വനപാലകരുടെ   സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജെസിബി ഉപയോഗിച്ച് കിണറിന് സമാന്തരമായി വഴിയുണ്ടാക്കിയാണ് കുട്ടിയാനയെ രക്ഷപ്പെടുത്തിയത്.

കിണറ്റിൽ നിന്നും കയറ്റിയ കുട്ടിയാന വീണ്ടും ഓടി മറ്റൊരു കുഴിയിൽ വീണു. ഇവിടെ നിന്ന് കരകയറ്റിയ കുട്ടിയാനയെ പൂയംകുട്ടിപ്പുഴ കടത്തി വനത്തിലേക്ക് വിട്ടു. പ്രദേശത്ത് ആവശ്യമായ വൈദ്യുതി വേലിയില്ലാത്തത് കാട്ടാനക്കൂട്ടം കൃഷിയിടത്തിലേക്ക് ഇറങ്ങാൻ സഹായകരമാകുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here