പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം; കനയ്യകുമാറിനെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ജെഎന്‍യു മുന്‍ യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെതിരെ കേസ്. ബിജെപി നേതാവ് തിദു ബദ്വാളിന്റെ പരാതിയിലാണ് ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തിരിക്കുന്നത്. ബിജെപി മൈനോരിറ്റി സെല്‍ വൈസ് പ്രസിഡണ്ട് തിത്തു ബദ്വാലിന്റെ പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തിരിക്കുന്നത്.
കിഷന്‍ഗഞ്ജിലെ അന്‍ജുമാന്‍ ഇസ്ലാമിയ ഹാളില്‍ തിങ്കളാഴ്ച കനയ്യ കുമാര്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് തിത്തു ബദ്വാല്‍ പരാതിയില്‍ പറയുന്നു. പാര്‍ട്ടി നടത്തിയ പരിപാടിയിലാണ് കനയ്യകുമാര്‍ പ്രധാനമന്ത്രിയെ ആക്ഷേപിച്ചതെന്നും തിത്തു പരാതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, കേസ് വാദം കേള്‍ക്കാനായി മാറ്റിവച്ചു.
ബിഹാറിലെ ബേഗുസുരായ് ലോകസഭാ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് കനയ്യ കുമാര്‍. സഖ്യമുണ്ടായാലും ഇല്ലെങ്കിലും കനയ്യയെ ജന്മനാടായ ബെഗുസരായിയില്‍ മത്സരിപ്പിക്കുമെന്ന് സി.പി.ഐ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് കനയ്യകുമാറിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ കനയ്യകുമാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2016 ല്‍ ജവഹാര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ക്യാംപസിലെ അഫ്സല്‍ ഗുരു അനുസ്മരണത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസിലാണു കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ തുടങ്ങിയവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രം കോടതി സ്വീകരിച്ചിരുന്നില്ല. ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നായിരുന്നു മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയത്. ജെഎന്‍യു കേസുമായി ബന്ധപ്പെട്ട ഒരു ഫയലും സംസ്ഥാന നിയമ വകുപ്പിന്റെ അനുമതിക്ക് സമര്‍പ്പിച്ചിരുന്നില്ലെന്ന് ദല്‍ഹി സര്‍ക്കാറും വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here