ഇന്ത്യ-പാക് യുദ്ധഭീഷണി അവസാനിച്ചെന്ന് ഇമ്രാന്‍ ഖാന്‍

ഇന്ത്യയും പാക്കിസ്താനും തമ്മിലുളള സംഘര്‍ഷത്തിന് അയവ് വന്നെന്നും സമയോചിതമായ തീരുമാനങ്ങള്‍ എടുത്തതിനാല്‍ യുദ്ധഭീതി അവസാനിച്ചുവെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. എന്നാല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read More: പുല്‍വാമ ഭീകരാക്രമണത്തെ ഇമ്രാന്‍ഖാന്‍ അപലപിക്കാത്തത് സംശയകരമെന്ന് അമിത് ഷാ
ഭീകരതയ്‌ക്കെതിരായ നാഷണല്‍ ആക്ഷന്‍ പ്ലാന്‍ (എന്‍.എ.പി) നടപ്പിലാക്കിയത് രാജ്യതാത്പര്യപ്രകാരമാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ”ഭീകസംഘടനകള്‍ക്കെതിരായ നടപടി അഭ്യന്തര വിഷയമാണ്. രാജ്യത്തിന്റെ താത്പര്യ പ്രകാരമേ നടപടിയെടുക്കൂവെന്ന് ലോക രാജ്യങ്ങളെ അറിയിച്ചതാണ്. പുറമേ നിന്നുള്ള ഒരു ആജ്ഞയും സ്വീകരിക്കില്ല’ ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി.
Read More: പാക് തടവിലായ ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ വർധമാൻ ഇന്ന് മോചിതനാകും
പാര്‍ലമെന്റ് ഹൗസില്‍ പാകിസ്താന്‍ തെഹ്‌രീക്കെ ഇന്‍സാഫ് പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയതും അന്താരാഷ്ട്ര രാജ്യങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതരായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here