Advertisement

പാക്കിസ്ഥാൻ പ്രകോപനത്തിനെതിരെ ശക്തമായ താക്കിതുമായി ഇന്ത്യ

March 7, 2019
Google News 0 minutes Read

അതിർത്തിൽ ഗ്രാമീണരെയും വീടുകളെയും ലക്ഷ്യമിടുന്ന പാക്കിസ്ഥാൻ പ്രകോപനത്തിനെതിരെ ശക്തമായ താക്കിതുമായി ഇന്ത്യ. ആക്രമണം തുടരാനാണ് തിരുമാനമെങ്കിൽ കനത്ത തിരിച്ചടി സ്വീകരിക്കാനും തയ്യാറായിക്കൊള്ളാൻ സേന പാക്കിസ്ഥാൻ സൈന്യത്തെ അറിയിച്ചു. വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ പേര് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും സൈന്യം വ്യക്തമാക്കി. അതേസമയം ജെയ്‌ഷേ മുഹമ്മദിനെ ഇന്ത്യയിൽ ആക്രമണം നടത്താൻ ഉപയോഗിച്ചിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി മുൻ പാക്കിസ്ഥാൻ പ്രസിഡന്റും സൈനികമേധാവിയുമായ പർവേസ് മുഷറഫ് രംഗത്തെത്തി.

അതിർത്തിയിൽ നിയന്ത്രണ രേഖയ്ക്കിപ്പുറമുള്ള ഗ്രാമങ്ങളെ ലക്ഷ്യമിട്ട് പന്ത്രണ്ട് ദിവസമായി പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനങ്ങൾ തുടരുകയാണ്. ജമ്മുകാശ്മീരിലെ വിവിധ മേഖലകളിലാണ് മോട്ടാറുകളും ഷെല്ലിംഗും പാക്കിസ്ഥാൻ റെയ്‌ഞ്ചേസ് നിർബാധം തുടരുന്നു. അതിർത്തി ഗ്രാമങ്ങളിലെ ജന ജീവിതം ഇതോടെ ദുസ്സഹമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ താക്കീത്. പ്രകോപനം തുടരാനാണ് തീരുമാനമെങ്കിൽ ശക്തമായ തിരിച്ചടി സ്വീകരിയ്ക്കാനും തയ്യാറായിക്കൊള്ളാൻ സൈന്യം പാക്കിസ്ഥാനൊട് ആവശ്യപ്പെട്ടു. അതിർത്തിയിൽ കൂടുതലായി പാക്കിസ്ഥാൻ സേനവിന്യാസം നടത്തിയ സാഹചര്യത്തിൽ കൂടിയാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്.

സമാനമായി സൈന്യത്തിന്റെയും സേനാംഗങ്ങളുടെയും പേരിൽ സാമൂഹ്യമധ്യമങ്ങളിൽ വ്യാപകമായി നടക്കുന്ന വ്യാജ പ്രചരണങ്ങൾക്ക് എതിരെയും സൈന്യം നിയമ നടപടി സ്വീകരിയ്ക്കും. ഇതിന്റെ മുന്നോടിയായി വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരണം നടത്തുന്നത് അവസാനിപ്പിയ്ക്കണം എന്ന് സേന ആവശ്യപ്പെട്ടു. വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന് ട്വിറ്ററിലോ ഇൻസ്റ്റാഗ്രാമിലോ ഒരു അക്കൗണ്ടും ഇല്ലെന്ന് സൈന്യം വ്യക്തമാക്കി. ജെയ്‌ഷേ മുഹമ്മദിനെ പാക്കിസ്ഥാൻ ആയുധമാക്കിയിട്ടുണ്ടെന്ന് മുൻ സൈനികമേധാവിയും പ്രസിഡന്റും ആയ പർവേസ് മുഷറഫ് വെളിപ്പെടുത്തി. പാക്കിസ്ഥാനിലെ മാധ്യമ പ്രപർത്തകനായ നദിം മാലിക്കിന് ടെലഫോണിൽ അനുവദിച്ച അഭിമുഖത്തിലാണ് മുഷാറഫിന്റെ വെളിപ്പെടുത്തൽ. ജെയ്‌ഷേ മുഹമ്മദ് പാക്കിസ്ഥാനിൽ നിലനിൽക്കുന്നില്ലെന്നുള്ള പാക്കിസ്ഥാൻ സൈന്യത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആണ് മുഷറഫ് രംഗത്ത് എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here