Advertisement

പാലായിൽ മാല മോഷണ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്തത് പൊലീസിന്റെ മാനസിക പീഡനത്തെ തുടർന്നെന്ന് പരാതി; സുഹൃത്തുക്കൾക്കയച്ച സന്ദേശം പുറത്ത്

March 7, 2019
Google News 1 minute Read

കോട്ടയം പാലായിൽ മാല മോഷണ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്തത് പൊലീസിന്റെ മാനസിക പീഡനത്തെ തുടർന്നെന്ന് പരാതി. കുടുതൽ കേസുകളിൽ പ്രതിയാക്കുമെന്ന് ഭയമുണ്ടെന്ന് സുഹൃത്തുകൾക്ക് സന്ദേശമയച്ച ശേഷമാണ് കടനാട് സ്വദേശി രാജേഷ് തൂങ്ങി മരിച്ചത്. സംഭവത്തിന് ഉത്തരവാദികൾ മേലുകാവ് പോലീസാണെന്നാണ് രാജേഷിന്റെ ബന്ധുക്കളുടെ പരാതി.

മാല മോഷണ കേസിൽ ജാമ്യത്തിലിറങ്ങിയ പാലാ കടനാട് സ്വദേശി രാജേഷണ് ഇന്നലെ രാവിലെ ആത്മഹത്യ ചെയ്തത്. പോലീസ് പീഡിപ്പിക്കുന്നുവെന്നും കൂടുതൽ കേസുകളിൽ പ്രതിയാക്കുമെന്ന് ഭയമുണ്ടെന്നും രാജേഷ് സുഹൃത്തുക്കൾക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു. ഇതിനു ശേഷമാണ് ജീവനൊടുക്കിയത്.

കാറിലെത്തി വീട്ടമ്മയുടെ മാല അപഹരിച്ച കേസിലാണ് രാജേഷ് ജാമ്യത്തിലിറങ്ങിയത്. അറസ്റ്റിലായപ്പോൾ പൊലീസ് ഇയാളെ ക്രൂരമായി മർദ്ദിച്ചതായി ബന്ധുക്കൾ ആരോപിച്ചു. പോലീസിന്റെ പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്നും ഇവർ പറയുന്നു.

Read Also : ഇടതു സര്‍ക്കാര്‍ വരുമ്പോഴാണ് കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നതെന്ന് രമേശ് ചെന്നിത്തല

മോഷ്ടാക്കൾക്ക് വാഹനം വാടകയ്ക്ക് എടുത്തു നൽകിയതും മോഷണ മുതൽ പണയം വെച്ചതും രാജേഷാണെന്ന് പോലീസ് പറയുന്നു. സംഘത്തെ സഹായിച്ചതിനുള്ള തെളിവുകളും കോടതിക്ക് കൈമാറിയതാണ്. വൈദ്യ പരിശോധനാ റിപ്പോർട്ട് മുൻനിർത്തിയും പോലീസ് മർദ്ദന ആരോപണം നിഷേധിച്ചു. പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർത്ഥി പി സി. തോമസും സംഘവും മോർച്ചറിക്ക് മുന്നിൽ പ്രതിഷേധിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here