Advertisement

സൗദിയില്‍ കൂടുതല്‍ സിനിമാ തിയറ്ററുകള്‍ തുടങ്ങാന്‍ അനുമതി

March 7, 2019
1 minute Read

സൗദിയില്‍ സിനിമ തിയറ്ററുകള്‍ തുടങ്ങാന്‍ ഒരു കമ്പനിക്ക് കൂടി അനുമതി നല്‍കി. ‘നെക്സ്റ്റ് ജെനറേഷന്‍’ എന്ന സ്വദേശി കമ്പനിക്കാണ് അനുമതി ലഭിച്ചത്. മൂവി എന്ന പേരിലായിരിക്കും കമ്പനിയുടെ തിയറ്ററുകള്‍ പ്രവര്‍ത്തിക്കുക.

Read More: സാമ്പത്തിക ഇടപാടുകളില്‍ നിരീക്ഷണം ശക്തമാക്കി സൗദി

രാജ്യത്ത് തീയറ്ററുകള്‍ തുടങ്ങാന്‍ ഏഴാമത്തെ സ്ഥാപനത്തിനാണ് സൗദി അധികൃതര്‍ അനുമതി നല്‍കുന്നത്. ഈ വര്‍ഷം ആറ് തീയറ്ററുകള്‍ തുറക്കാനാണ് ഏറ്റവുമൊടുവില്‍ ലൈസന്‍സ് സ്വന്തമാക്കിയ ‘നെക്സ്റ്റ് ജെനറേഷന്‍’ കമ്പനിയുടെ പദ്ധതി. ഇവിടങ്ങളില്‍ 50 സ്ക്രീനുകളില്‍ പ്രദര്‍ശനം നടത്തും.

Read More: സൗദി; സ്വകാര്യ മേഖലയിലെ മുഴുവൻ ജോലിക്കാരുടെയും തൊഴിൽ കരാർ ഓൺലൈൻ വഴിയാക്കും

സൗദി ഇൻഫർമേഷൻ മന്ത്രി തുർക്കി അൽ ഷബാനയാണ് കമ്പനിക്ക് ലൈസൻസ് കൈമാറിയത്. രാജ്യത്ത് സിനിമ തീയറ്ററുകള്‍ തുടങ്ങാന്‍ സ്വദേശി സ്ഥാപനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും ലൈസന്‍സിനുള്ള നടപടികള്‍ ലഘൂകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top