മുഖ്യമന്ത്രിയെ അവഹേളിച്ച് വാട്‌സ്ആപ്പില്‍ പോസ്റ്റ് പ്രചരിപ്പിച്ചു; സിഐക്ക് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് വാട്‌സ് ആപ്പിലൂടെ പോസ്റ്റ് പ്രചരിപ്പിച്ചെന്ന് ആരോപിച്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി രാജേന്ദ്രനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഭരണഘടനാസ്ഥാപനങ്ങളിലുള്ളവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നവമാധ്യമങ്ങളിലൂടെയും അല്ലാതെയും അവഹേളിക്കുന്നത് കുറ്റകരമായതിനാലാണ് അച്ചടക്കനടപടിയെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
നേരത്തെ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ കമ്മീഷണര്‍ ഓഫീസ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൊല്ലം സിറ്റി കമ്മിഷണര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടും എന്‍ജിഒ അസോസിയേഷന്‍ നേതാവുമായ എസ് ഷിബുവിനെതിരെയായിരുന്നു നടപടി.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സേനയിലെ ഒരു ഉദ്യോഗസ്ഥനുമെതിരായ പോസ്റ്റുകളാണ് ഷിബു ഷെയര്‍ ചെയ്തത്. രാഷ്ട്രീയ ചുവയുള്ള നിരവധി പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയിലായിരുന്നു കേസെടുത്ത് നടപടി സ്വീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here