ദ ഹിന്ദുവിനെതിരെ കേസെടുത്താല്‍ രാഷ്ട്രീയ ദുരന്തമായിരിക്കും സംഭവിക്കുക: സുബ്രഹ്മണ്യന്‍ സ്വാമി

റഫാല്‍ കരാറുകളുടെ റിപ്പോര്‍ട്ട് നല്‍കിയതിന്‍റെ പേരില്‍ ദ ഹിന്ദു പത്രത്തിനെതിരെ നടപടിയെടുക്കുന്നതിനെതിരെ ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. റഫാല്‍ കരാറുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ പേരില്‍ ദ ഹിന്ദു പത്രത്തിനെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്താല്‍ അത് രാഷ്ട്രീയ ദുരന്തമായിരിക്കുമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്.
‘തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍, ദ ഹിന്ദുവിനെ എന്നല്ല, ഏതെങ്കിലും ഒരു മാധ്യമത്തിനെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസ് ഫയല്‍ ചെയ്യുന്നത് രാഷ്ട്രീയ ദുരന്തമായിരിക്കും. ‘ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.
റഫാല്‍ കരാറുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. റഫാല്‍ ഇടപാടിലെ രഹസ്യ രേഖകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ച ദ ഹിന്ദു പത്രത്തിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നും കേന്ദ്രം നിലപാടെടുത്തിരുന്നു.
To file a Official Secrets Act case against any media, leave alone The Hindu, on election eve will be a political disaster.
— Subramanian Swamy (@Swamy39) March 7, 2019
റഫാല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കിയവര്‍ ഔദ്യോഗിക രഹസ്യ നിയമപ്രകാരവും കോടതിയലക്ഷ്യ പ്രകാരവും കുറ്റവാളികളാണെന്നും വേണുഗോപാല്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here