മണ്ടന്മാരെ ജയിപ്പിച്ചതിനാലാണ് കേരളത്തില്‍ പ്രളയമുണ്ടായതെന്ന് എ.എന്‍ രാധാകൃഷ്ണന്‍

മണ്ടന്‍മാരെയും വിവരമില്ലാത്തവരെയും ജയിപ്പിച്ചതിനാലാണ് കേരളത്തില്‍ പ്രളയമുണ്ടായതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പരിവര്‍ത്തന യാത്രയ്ക്ക് ഇടുക്കിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പരാമര്‍ശം.

സ്‌കൂളില്‍ പോകാത്തവര്‍ മന്ത്രിസ്ഥാനത്ത് എത്തിയതാണ് കേരളത്തില്‍ പ്രളയമുണ്ടാകാന്‍ കാരണമെന്നും സ്‌കൂളിന്റെ പടി കാണാത്ത എംഎം മണി ഡാം തുറന്നു വിട്ടതാണ് കേരളം പ്രളയത്തില്‍ മുങ്ങാന്‍ കാരണമെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top