മലയാള ആൽബങ്ങളിൽ പാടി കോമഡി ഉത്സവം ഫെയിം സൗദി പൌരന്‍ ഹാഷിം അബ്ബാസ്

ഫ്ലവേഴ്സ് ടി.വിയിലെ കോമഡി ഉത്സവം ഫെയിം ആയ സൗദി പൌരന്‍ ഹാഷിം അബ്ബാസ് ഇപ്പോള്‍ സൗദി മലയാളികള്‍ക്കിടയിലെ താരമാണ്. മലയാളത്തിലെ പുതിയ ആല്‍ബങ്ങളില്‍ പാടുകയും അഭിനയിക്കുകയും ചെയ്ത ഹാഷിം അബ്ബാസ് മലയാള സിനിമയിലും സാന്നിധ്യമറിയിക്കാന്‍ പോകുകയാണ്.
ഫ്ലവേഴ്സ് ടി.വിയുടെ കോമഡി ഉത്സവത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് ഹാഷിം അബ്ബാസ് എന്ന സൗദി പൌരന്‍. ജിമിക്കി കമ്മലിന് ചുവട് വെച്ച് മലയാളികളുടെ ഹൃദയത്തില്‍ കയറിപ്പറ്റിയ ഈ യുവാവിപ്പോള്‍ സൗദി മലയാളികള്‍ക്കിടയിലെ താരമാണ്. മലയാളികള്‍ സംഘടിപ്പിക്കുന്ന പല പരിപാടികളിലും ഉത്ഘാടകനായോ മുഖ്യാതിഥി ആയോ ഹാഷിം അബ്ബാസ് ഉണ്ടാകും. കഴിഞ്ഞ ദിവസം ജിദ്ദയിലെ ഷറഫിയയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹില്‍ടോപ് ഫാമിലി റസ്റ്റോറന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും ഹാഷിം അബ്ബാസ് ആയിരുന്നു. ഉത്ഘാടന വേളയിലും പുതുതായി പഠിച്ച മലയാളം – ഹിന്ദി പാട്ടുകള്‍ പാടി ഇദ്ദേഹം സദസ്സിനെ കയ്യിലെടുത്തു.
Read Also : ‘കോമഡി ഉത്സവം’ ചരിത്രതാളുകളില്‍; ഗിന്നസ് റെക്കോര്‍ഡ്
മലയാളത്തില്‍ പുതിയ സിനിമയിലും ആല്‍ബങ്ങളിലുമൊക്കെ ഹാഷിം അബ്ബാസിന്‍റെ സാന്നിധ്യമുണ്ട്. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. മലയാളി സുഹൃത്തുക്കളുടെ അഭ്യര്‍ഥന കണക്കിലെടുത്ത് കൂടുതല്‍ മലയാളം പാട്ടുകള്‍ പഠിച്ചുവരികയാണ് ഇദ്ദേഹം. മലയാളികളുടെ പ്രിയപ്പെട്ടവനാക്കി ഫ്ലവേഴ്സ് ടി.വി തന്നെ മാറ്റിയതായി ഹാഷിം അബ്ബാസ് പറഞ്ഞു.
ഓഡിറ്റോറിയം, പാര്‍ട്ടി ഹാള്‍, ഔട്ട്‌ഡോര്‍ കാറ്ററിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ള ഹില്‍ടോപ് റസ്റ്റോറന്റ് ഇന്ത്യന്‍, ചൈനീസ്, കോണ്ടിനെന്റല്‍ വിഭവങ്ങളുടെ പുതിയ അനുഭവം സമ്മാനിക്കുമെന്ന് മാനേജ്മെന്റ്റ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here