വീരമൃത്യു വരിച്ചവര്‍ക്ക് ആദരം; ഇന്ത്യന്‍ ടീം ഇന്ന് കളിക്കുന്നത് സൈന്യത്തിന്റെ മാതൃകയിലുള്ള തൊപ്പിയുമായി

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് ആദരവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. റാഞ്ചിയില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനമത്സരത്തില്‍ പതിവു നീല തൊപ്പിക്ക് പകരം സൈന്യം ഉപയോഗിക്കുന്ന മാതൃകയിലുള്ള തൊപ്പി ധരിച്ചാണ് താരങ്ങള്‍ കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

ടോസ്   ഇടുന്നതിന് തൊട്ടുമുമ്പായാണ് തൊപ്പികള്‍ താരങ്ങള്‍ക്ക് കൈമാറിയത്.ഇന്ത്യന്‍ ആര്‍മിയില്‍ ലഫ്‌നന്റ് കേണല്‍ കൂടിയായ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് സഹതാരങ്ങള്‍ക്ക് സൈന്യത്തിന്റെ മാതൃകയിലുള്ള തൊപ്പി വിതരണം ചെയ്തത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ധോണിയില്‍ നിന്നും ആദ്യത്തെ തൊപ്പി ഏറ്റുവാങ്ങിയത്.
.

പുല്‍വാമയില്‍ വീരമൃത്യു വരിച്ചവര്‍ക്കുള്ള ആദരവ് അറിയിച്ചുകൊണ്ടാണ് സൈനിക മാതൃകയിലുള്ള തൊപ്പി ധരിച്ച് മത്സരത്തിനിറങ്ങിയതെന്നും ഇന്നത്തെ മത്സരത്തില്‍ നിന്നും ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം മുഴുവന്‍ പുല്‍വാമയില്‍ വീരമ്യത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറുമെന്നും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top