ഇന്ത്യൻ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി

ഇന്ത്യൻ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി. ഖാസിപോരയിലെ ബാദ്ഗാമിലെ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. മുഹമ്മദ് യാസീൻ എന്ന സൈനികനെയാണ് തട്ടിക്കൊണ്ടുപോയത്.

ജക്ലി യൂണിറ്റിലെ സൈനികനാണ് മുഹമ്മദ് യാസീൻ. ലീവിന് നാട്ടിൽ പോയപ്പോഴാണ് മുഹമ്മദ് യാസീനെ തട്ടിക്കൊണ്ടുപോയത്.

Read Also : മലയാളികൾക്ക് വേണ്ടി വല വിരിച്ച് ഐഎസ്; ഇന്ത്യ തേടുന്ന ഭീകരൻ റാഷിദുമായി നടത്തിയ ടെലിഗ്രാം ചാറ്റ് പുറത്തുവിട്ട് 24

ഇന്ന് വൈകീട്ട് 6 മണിയോടെ പൂഞ്ചിലെ ഷാഹ്പൂർ, കെർണി സെക്ടറുകളിൽ പാക് പ്രകോപനമുണ്ടായിരുന്നു. വെടിവെപ്പും ഷെല്ലിംഗുമെല്ലാം ഉണ്ടായതിന് മണിക്കൂറുകൾ ശേഷമാണ് സൈനികനെ തട്ടിക്കൊണ്ടുപോകുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More