കുമ്മനത്തിന്‍റെ വരവ് ബിജെപിക്ക് ഗുണം ചെയ്യും: വി മുരളീധരന്‍

കുമ്മനത്തിന്‍റെ തിരിച്ച് വരവ് കേരളത്തിലെ ബിജെപിക്ക് വലിയ ഗുണം ചെയ്യുമെന്ന് ബിജെപി നേതാവും എംപിയുമായ വി മുരളീധരൻ. കുമ്മനം രാജശേഖരൻ തിരുവനന്തപുരം മണ്ഡലത്തിന് അനുയോജ്യനായ സ്ഥാനാർത്ഥിയാണ്. തിരുവനന്തപുരത്ത് കുമ്മനം ചരിത്രം സൃഷ്ടിക്കുമെന്നും വി മുരളീധരൻ ഡല്‍ഹിയില്‍ പറഞ്ഞു.
മിസോറാം ഗവർണർ സ്ഥാനം രാജി വച്ച് കുമ്മനം കേരളത്തിലേക്ക് മടങ്ങുന്നു എന്ന വാർത്തയോടാണ് വി മുരളീധരന്‍റെ പ്രതികരണം. ആർഎസ്എസിന്‍റെ പ്രത്യേക താൽപര്യ പ്രകാരം ബിജെപി ദേശീയ നേതൃത്വവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ടിടപെട്ടാണ് കുമ്മനത്തിന്‍റെ മടങ്ങി വരവ് .
Read More: തിരുവനന്തപുരത്ത് കുമ്മനം തന്നെ; മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജി വച്ചു
മിസോറാമിന്റെ ഗവര്‍ണ്ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ രാജി വച്ചിരുന്നു. കുമ്മനത്തിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. അസ്സം ഗവര്‍ണ്ണര്‍ പ്രൊഫ. ജഗദീഷ് മുഖിയ്ക്കാണ് മിസോറാമിന്റെ ചുമതല നല്‍കിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുന്നതിന്റെ മുന്നോടിയായാണ് രാജി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here