Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ത്ഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും

March 9, 2019
1 minute Read
cpm

ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സിപിഎം സ്ഥാനാര്‍ത്ഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പൊന്നാനിയിൽ നിലമ്പൂർ എംഎൽഎ പിവി അന്‍വറിനെ സ്ഥാനാർഥിയാക്കിയേക്കും. നാല് എല്‍എമാരും രണ്ട് വനിതകളും അടങ്ങുന്നതാണ് സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക. ഇടതു മുന്നണി മണ്ഡലം കൺവെൻഷനുകൾക്ക് നാളെ പാലക്കാട്ട് തുടക്കമാകും.

Read Also : കൊല്ലത്ത് ഐടിഐ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ള കസ്റ്റഡിയിൽ

പൊന്നാനിയിൽ ആദ്യം നിർദേശിച്ച പി വി അൻവറിന്റെ പേര് സംസ്ഥാന സമിതി തിരുത്തിയിരുന്നു. പുതിയ പേരു നിർദേശിക്കാനും ആവശ്യപ്പെട്ടു. വീണ്ടും ചേർന്ന പൊന്നാനി മണ്ഡലം കമ്മിറ്റിക്ക് അൻവറല്ലാതെ മറ്റൊരു പേര് നിർദേശിക്കാനുണ്ടായിരുന്നില്ല. പിവി അന്‍വര്‍ ഉള്‍പ്പെടെ സിപിഎമ്മിന്‍രെ 16 സ്ഥാനാര്‍ത്ഥികളുടേയും പട്ടിക ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.കാസര്‍ഗോ‍ഡ് – കെപി സതീഷ് ചന്ദ്രൻ ,കണ്ണൂർ – പികെ ശ്രീമതി,വടകര- പി ജയരാജൻ. .കോഴിക്കോട് -എ പ്രദീപ് കുമാറും,മലപ്പുറം – വിപി സാനു,പാലക്കാട് എംബി രാജേഷ് ,ആലത്തുർ പികെ ബിജു.ഇടുക്കി ജോയ്സ് ജോര്‍ജ്,ചാലക്കുടി ഇന്നസെന്റ്,,കോട്ടയം വിഎന്‍ വാസവൻ എറണാകുളം പി രാജീവ് പത്തനംതിട്ട വീണജോര്‍ജ്, ആലപ്പുഴ എഎം ആരിഫ്, .കൊല്ലം കെഎന്‍ ബാലഗോപാൽ.,ആറ്റിങ്ങല്‍ -എ സമ്പത്ത് എന്നിങ്ങനെയാണ് സ്ഥാനാർഥികൾ.

Read Also : ആലപ്പുഴയില്‍ എ എം ആരിഫ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി

4 സിറ്റിംങ് എംഎല്‍എമാരേയും,രണ്ട് വനിതകളേയും ഉള്‍പ്പെടുത്തിയാണ് സിപിഎം പട്ടിക തയ്യാറാക്കിയിരിക്കുന്നത്.പിബിയുടെ അനുമതിയോട് കൂടിയാരിരിക്കും പട്ടിക പ്രഖ്യാപിക്കുന്നത്.  എൽഡിഎഫിന്റെ മണ്ഡലം കൺവെൻഷനുകൾക്ക് നാളെ തുടക്കമാകും. പാലക്കാട്ടാണ് ആദ്യ കൺവെൻഷൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top