ഇടതുമുന്നണി സീറ്റ് വിഭജനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി എല്‍ജെഡി

ഇടതുമുന്നണിയുടെ സീറ്റ് വിഭജനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി എല്‍ജെഡി. വടകര സീറ്റ് നല്‍കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് എല്‍ജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വടകരയോ കോഴിക്കോടാ വാങ്ങാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും എല്‍ജെഡി ജില്ല കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് എല്‍ജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയത്. സിപിഐഎം മത്സരിക്കുന്ന പതിനാറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിക്കുന്നത്. സിപിഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങലിലെ സ്ഥാനാര്‍ത്ഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here