Advertisement

എകെജിക്ക് ശേഷം കേരള ജനത സ്വീകരിച്ച നേതാവാണ് കുമ്മനമെന്ന് എം ടി രമേശ്

March 9, 2019
Google News 1 minute Read

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നതിനെ പിന്തുണച്ച് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കുമ്മനം രാജശേഖരനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് എം ടി രമേശ്. കേരളത്തിലെ പൊതുസമൂഹത്തിന് കുമ്മനത്തെ ആവശ്യമുണ്ടെന്ന് രമേശ് പറഞ്ഞു. അതറിയാവുന്നത് കൊണ്ടാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ തിരികെ കൊണ്ടുവന്നത്. എകെജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനമെന്നും എം ടി രമേശ് പറഞ്ഞു. കോഴിക്കോടായിരുന്നു എം ടി രമേശിന്റെ പ്രതികരണം.

Read more: തിരുവനന്തപുരത്ത് കുമ്മനം തന്നെ; മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജി വച്ചു

തിരുവനന്തപുരത്ത് മത്സരിക്കുന്നതിനായി ഇന്നലെയാണ് കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവി രാജിവെച്ചത്. കുമ്മനം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നത് ബിജെപി നേതൃത്വത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കുമ്മനം മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം പാലക്കാട്ട് നടന്ന യോഗത്തില്‍ അമിത് ഷായ്ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരണമെന്ന നിലപാടായിരുന്നു ആര്‍എസ്എസിനും ഉണ്ടായിരുന്നത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് കുമ്മനത്തെ ദേശീയ നേതൃത്വം മിസോറാം ഗവര്‍ണറാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവി ഏറ്റെടുത്തത്. കുമ്മനം രാജശേഖരന്‍ അധ്യക്ഷ പദവി ഒഴിഞ്ഞതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പായിരുന്നു ഉയര്‍ന്നത്. പാര്‍ട്ടിക്കുള്ളില്‍ കുമ്മനം-ശ്രീധരന്‍ പിള്ള രണ്ട് ചേരി തന്നെ രൂപപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here