‘BJP നേതാക്കൾ ഇന്നും ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നുണ്ട്, കുടുംബക്കാരുടെ വീടുകളിൽ പോകുമ്പോൾ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ല’: എം ടി രമേശ്

ബിജെപി നേതാക്കൾ ഇന്നും ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നുണ്ട്, അതൊരു പൊളിറ്റിക്കൽ പ്രോഗ്രാം ആയി മാറ്റേണ്ടതില്ലെന്ന് ബിജെപി നേതാവ് എം ടി രമേശ്. രണ്ട് തവണ പോയപ്പോൾ മൂന്നാം തവണ അതൊരു സ്വാഭാവിക സന്ദർശനം ആയി മാറി. കുടുംബക്കാരുടെ വീടുകളിൽ പോകുമ്പോൾ മാധ്യമങ്ങളെ അറിയിക്കുന്നത് എന്തിനെന്ന് എം ടി രമേശ് ചോദിച്ചു.
പൊലീസ് സിപിഒ ഉദ്യോഗാർത്ഥികളോട് സർക്കാർ മുഖം തിരിച്ചു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് എന്തിന്. ഉദ്യോഗാർത്ഥികളെ വഞ്ചിച്ചു. സമാധാനപരമായ സഹനസമരം നടത്തിയിട്ടും മന്ത്രിമാർ തിരിഞ്ഞു നോക്കിയില്ല. സിപിഐഎം നേതാക്കൾ സ്വകാര്യ കമ്പനിയുടെ റിക്രൂട്ട്മെന്റ് എജന്റുകൾ ആണോ? എന്നും അദ്ദേഹം ചോദിച്ചു.
ആശവർക്കർമാരെ പോലും കമ്മ്യൂണിസ്റ്റ് ഭരണകൂടം മുഖം തിരിച്ചു. സർക്കാരിന്റെ നാലാം വാർഷികം സഹോദരിമാരുടെ കണ്ണീരിലാണ് ആഘോഷിക്കുന്നത്. രാജ്യത്ത് തൊഴിലില്ലായ്മയിൽ കേരളം ഒന്നാം സ്ഥാനത്ത്. സർക്കാർ നടപടികളിൽ ഡി വൈ എഫ് ഐ മറുപടി പറയണമെന്ന് എം ടി രമേശ് ആവശ്യപ്പെട്ടു.
ഡി വൈ എഫ് ഐ പിരിച്ചു വിടണം. യുവജന വിരുദ്ധ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നു. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരോട് സർക്കാർ മാപ്പ് പറയണം. ലഹരി വിരുദ്ധ നീക്കത്തിൽ സർക്കാരിന്റെ ആത്മാർത്ഥതയിൽ സംശയം ഉണ്ട്. സർക്കാർ ബാഹ്യമായ പ്രചാരണം മാത്രം നടത്തുന്നു. ആവശ്യ നടപടികൾ ഇല്ലെന്നും എം ടി രമേശ് വിമർശിച്ചു.
Story Highlights : M T Ramesh on Easter day christian houses visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here