കൈക്കുഞ്ഞുമായി ലോട്ടറി വില്‍പ്പന നടത്തിയ യുവതിയ്ക്ക് വനിതാദിനത്തില്‍ കളക്ടറുടെ സ്നേഹസമ്മാനം

വനിതാ ദിനത്തില്‍ ഗീതുവിന് ആശ്വാസമായി കളക്ടറുടെ പ്രഖ്യാപനം. ആലപ്പുഴയിലെ ചേർത്തല–തണ്ണീർമുക്കം റോഡിൽ കാളികുളം ജംക്‌ഷനു പടിഞ്ഞാറെ റോഡരികിൽ ഏഴു മാസം പ്രായമുള്ള കുഞ്ഞുമായി ലോട്ടറി കച്ചവടത്തിനെത്തുന്ന ഗീതു എന്ന യുവതിയുടെ ജീവിതം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. റോഡരികില്‍ കൈക്കുഞ്ഞുമായി ലോട്ടറി വില്‍പ്പന നടത്തിയ ഗീതുവിന്‍റെ ദുരിതമറിഞ്ഞ് സഹായവുമായെത്തിയിരിക്കുകയാണ് ജില്ലാ കളക്ടര്‍ എസ് സുഹാസ്.
ലോട്ടറി ഷെഡ്ഡിന്റെ ഓരത്തുള്ള മരത്തണലിലെ തൊട്ടിലിൽ മകന്‍ അഭിരാജിനെ കിടത്തി, ചുട്ടുപൊള്ളുന്ന വെയിലിൽ പ്രതീക്ഷകളോടെ ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്ന ഭിന്നശേഷിക്കാരിയ ഗീതുവിന്റെ ജീവിതം കണ്ണുനനയിക്കുന്നതായിരുന്നു.
ഗീതുവിനെ നേരിൽ കണ്ട കലക്ടർ, വീടു നിർമിക്കാൻ ഭൂമി കണ്ടെത്താനായി തഹസിൽദാറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഭൂമി കണ്ടെത്തിയാൽ വീടു നിർമിക്കാനായി ഏതെങ്കിലും സന്നദ്ധ സംഘടനകളുടെ സഹായം നൽകാമെന്നും അറിയിച്ചു. ‘എന്റെ വനിതാ ദിനം ഇങ്ങനെ ആയിരുന്നു’ എന്നു തുടങ്ങുന്ന കുറിപ്പ് ആലപ്പുഴ ജില്ലാ കലക്ടറുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് എസ്.സുഹാസ് ഇക്കാര്യങ്ങൾ അറിയിച്ചത്.
Read More: കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നം; അടിയന്തര നടപടിക്ക് നിര്‍ദ്ദേശം
ട്രോൾ ആലപ്പുഴ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഗീതു എന്ന സഹോദരിയെ പറ്റി ഞാൻ ഇന്ന് അറിഞ്ഞത്, ഉപജീവനത്തിനും കൈക്കുഞ്ഞിനെ പരിപാലിക്കുവാനും കേറിക്കിടക്കാൻ ഒരു വീട് എന്ന സ്വപ്നത്തിനും വേണ്ടി കൈക്കുഞ്ഞുമായി റോഡരികിൽ ലോട്ടറി വിൽക്കുന്നു. ഇന്ന് അവരെ നേരിട്ടു കാണുകയും സ്വന്തമായി ഭൂമി ഇല്ല എന്ന് മനസിലാക്കി വീട് നിർമിക്കാൻ ഉള്ള ഭൂമി കണ്ടെത്താനുള്ള സഹായം ചെയ്യാൻ തഹസിൽദാറെ ചുമതലപ്പെടുത്തുകയും ചെയ്തു . ഭൂമി കണ്ടെത്തിക്കഴിഞ്ഞാൽ വീട് നിർമിക്കുവാൻ ഏതെങ്കിലും സന്നദ്ധ വ്യക്തി അല്ലെങ്കില്‍ സംഘടനയുടെ സഹായം നൽകാമെന്നും അറിയിച്ചു. ഉപജീവനത്തിന് വേണ്ടി പറ്റാവുന്ന ജോലി ചെയ്തു ജീവിക്കുന്ന ഗീതുവിനെ പോലെയുള്ള വനിതകൾ മറ്റുള്ളവർക്ക് പ്രചോദനം ആകണം എന്ന ഉദ്ദേശത്തോടു കൂടി ആണ് ഇത് പോസ്റ്റ് ചെയ്യുന്നത്.
ഉപജീവനത്തിന് വേണ്ടി പറ്റാവുന്ന ജോലി ചെയ്തു ജീവിക്കുന്ന ഗീതുവിനെ പോലെയുള്ള വനിതകൾ മറ്റുള്ളവർക്ക് പ്രചോദനം ആകണം എന്ന ഉദ്ദേശത്തോടു കൂടി ആണ് ഇത് പോസ്റ്റ് ചെയ്യുന്നത്. ഗീതുവിന് ബിഗ് സല്യൂട്ട്.
#dcalappuzha
#womens#day#2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here