Advertisement

റീൽസിനായി കുടിവെള്ള ടാങ്കിൽ ഇറങ്ങി കുളി; ആലപ്പുഴയിൽ യുവാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

4 hours ago
Google News 2 minutes Read

ആലപ്പുഴ ചേർത്തല പള്ളിപ്പുറത്ത് കുടിവെള്ള ടാങ്കിൽ ഇറങ്ങി കുളിച്ച യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. റീൽസ് ചിത്രീകരിക്കുന്നതിനിടെ നാട്ടുകാരാണ് യുവാക്കളെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആയിരത്തോളം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കിലാണ് ഇവർ ഇറങ്ങി കുളിച്ചത്.

യുവാക്കളുടെ കുളിയോടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. മുൻസിപ്പാലിറ്റിയുടെ വാട്ടർ ടാങ്കിൽ ഇറങ്ങിയാണ് ഇവർ കുളിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടുകൂടിയാണ് സംഭവം നടന്നത്. വാട്ടർ ടാങ്കിന് മുകളിൽ നിന്ന് കൂകി വിളിയും വലിയ ശബ്ദവും കേട്ടതോടെയാണ് നാട്ടുകാർ ഇവരെ ശ്രദ്ധിച്ചത്. തുടർന്നാണ് മൂന്ന് യുവാക്കൾ കുളിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരാൾ വീഡിയോ ചിത്രീകരിക്കുകയും മറ്റ് രണ്ടു പേർ വാട്ടർ ടാങ്കിലേക്ക് ചാടുകയും ചെയ്യുകയുമായിരുന്നു.

Read Also: ‘അച്ഛന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു; അപകടനില തരണം ചെയ്ത് തിരിച്ചു വരും’; അരുൺകുമാർ

കൂടുതൽ നാട്ടുകാർ സ്ഥലത്തേക്ക് എത്തി മൂന്ന് യുവാക്കളെയും തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ചേർത്തല പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ നാട്ടുകാരോട് യുവാക്കൾ ക്ഷുഭിതരാകുകയും ചെയ്തു. ചേർത്തല മുൻസിപാലിറ്റിയുടെ മുഴുവൻ പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തുന്നത് ഇവിടെ നിന്നാണ്. ഈ വെള്ളമാണ് യുവാക്കൾ പൂർണമായി മലിനമാക്കിയിരിക്കുന്നത്.

നിലവിൽ യുവാക്കൾക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നടപടികൾ തുടരുകയാണ്. മുൻസിപാലിറ്റി രേഖാ മൂലം പരാതി നൽകേണ്ടതുണ്ട്. കൂടാതെ വാട്ടർ അതോറിറ്റി കൂടി പരാതി നൽകണം. ഈ രണ്ട് പരാതികൾ പൊലീസിന് ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ മാത്രമേ പൊലീസിന് നിയമപരായി മുന്നോട്ട് പോകാൻ കഴിയൂ. നിലവിൽ മൂന്ന് യുവാക്കളും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

Story Highlights : Police took into custody three youths who bathed in drinking water tank in Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here