Advertisement

കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നം; അടിയന്തര നടപടിക്ക് നിര്‍ദ്ദേശം

February 15, 2019
Google News 1 minute Read
kuttanad

24 വാര്‍ത്താ പരമ്പരയ്ക്ക് പിന്നാലെ കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ സത്വര നടപടി. വാട്ടര്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി 1000 ആര്‍ ഒ പ്ലാന്റുകള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് 24 നോട് പറഞ്ഞു. കുടിവെള്ള പ്രശ്‌നം ഏറെ രൂക്ഷമായ ചമ്പക്കുളം പഞ്ചായത്തിലേക്ക് ജലവിതരണം ഉറപ്പാക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ജില്ലാകളക്ടര്‍ വ്യക്തമാക്കി. അതേസമയം പ്രളയ ദുരിതാശ്വാസം കിട്ടാനുള്ള മുഴുവന്‍ പേര്‍ക്കും തിങ്കളാഴ്ച്ചയ്ക്കുള്ളില്‍ തുക കൈമാറുമെന്നും ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കി.

കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളില്‍ നമ്മള്‍ കണ്ട സങ്കടകാഴ്ച്ചകളും, തീരാ ദുരിതങ്ങളും അക്കമിട്ട് വിവരിച്ചാണ് കളക്ടര്‍ക്ക് മുമ്പില്‍ 24 വാര്‍ത്താസംഘം എത്തിയത്.  കുടിവെള്ളപ്രശ്‌നമടക്കമുള്ള വിഷയങ്ങളില്‍ അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം നല്‍കികൊണ്ട് കളക്ടറുടെ ഇടപെടല്‍ ഉടന്‍ ഉണ്ടായി.

Read Moreകുട്ടനാട്ടിലെ കര്‍ഷകരുടെ ആശങ്കകള്‍ ദൂരീകരിക്കും; വി എസ് സുനില്‍ കുമാര്‍

കട്ടനാട്ടിലെ പാടശേഖര സമിതികളുടെ പ്രതിനിധികളായി നമ്മോടൊപ്പം കളകട്‌റെ കാണാനെത്തിയവരുടെ പരാതികള്‍ക്കും ജില്ലാകളക്ടറെന്ന നിലയിലുള്ള ഉറപ്പ് കൈമാറിയാണ് 24 ന്റെ വാര്‍ത്താ പരമ്പരയ്ക്ക് അര്‍ത്ഥപൂര്‍ണമായ സമാപനം കുറിച്ചത്.

കുട്ടനാട്ടിലെ കര്‍ഷകരുടെ ആശങ്കകള്‍ ദൂരീകരിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ നേരത്തെ  24 ന്റെ വാര്‍ത്താസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. പ്രളയാനന്തരം നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായുളള 24 ന്റെ പ്രത്യേക വാര്‍ത്താ പരമ്പര ‘കരകയാറാതെ കുട്ടനാട് ‘ പരിപാടിയുടെ ഫലമായാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഫെബ്രുവരി 28 ന് നടക്കുന്ന ദ്വിദിന സെമിനാറില്‍പാടശേഖര സമിതി പ്രവര്‍ത്തകര്‍ പങ്കെടുക്കും. ശാസ്ത്രീയമായ പുന:സംഘടനയാണ് ലക്ഷ്യമെന്നും കൃഷി വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here