Advertisement

കുട്ടനാട്ടിലെ കര്‍ഷകരുടെ ആശങ്കകള്‍ ദൂരീകരിക്കും; വി എസ് സുനില്‍ കുമാര്‍

February 12, 2019
Google News 1 minute Read

കുട്ടനാട്ടിലെ കര്‍ഷകരുടെ ആശങ്കകള്‍ ദൂരീകരിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍. 24 ന്റെ വാര്‍ത്താസംഘത്തോടാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രളയാനന്തരം നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായുളള 24 ന്റെ പ്രത്യേക വാര്‍ത്താ പരമ്പര ‘കരകയാറാതെ കുട്ടനാട് ‘ പരിപാടിയുടെ ഫലമായാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഫെബ്രുവരി 28 ന് നടക്കുന്ന ദ്വിദിന സെമിനാറില്‍പാടശേഖര സമിതി പ്രവര്‍ത്തകര്‍ പങ്കെടുക്കും. ശാസ്ത്രീയമായ പുന:സംഘടനയാണ് ലക്ഷ്യമെന്നും കൃഷി വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More:കുട്ടനാട് പാക്കേജിനായി 1000 കോടി രൂപ

പ്രളയം തകര്‍ത്തെറിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ദുരിതങ്ങളുടെ പ്രളയത്തില്‍ നിന്ന് കുട്ടനാട് മുക്തമായിട്ടില്ല. കുട്ടനാടിന്റെ പ്രശ്‌നങ്ങളെ ആ മണ്ണില്‍ നിന്ന് കൊണ്ട് തന്നെ ട്വന്റിഫോര്‍ വാര്‍ത്താ സംഘം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കൊണ്ട് വരികയാണ്. 100മണിക്കൂര്‍ നേരം കുട്ടനാടിന്റെ പ്രശ്‌നങ്ങളെ സംപ്രേഷണം ചെയ്ത് അധികൃരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ട്വന്റിഫോറിന്റെ ലക്ഷ്യം.

Read More:പ്രളയ സഹായം; കുട്ടനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കാനൊരുങ്ങി ‘ലീഡേര്‍സ് ഫോര്‍ ടുമോറോ’

വെള്ളം കയറി നശിച്ച നെല്‍പ്പാടങ്ങളുടേയും സഹായത്തിനായി ഓഫീസുകള്‍ തോറും കയറിയിറങ്ങിയ കര്‍ഷകരുടേയും, കുടിവെള്ളം കിട്ടാത്ത വലയുന്ന സാധാരണക്കാരുടേയും അടക്കം കുട്ടനാട് നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളുമായാണ് ാളെ മുതല്‍ ട്വന്റിഫോര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here