Advertisement

ഓവർ ഗ്രൗണ്ട് വർക്കേഴ്സിനെ തിരിച്ചറിഞ്ഞ് പിടികൂടും; ഭീകരരുടെ ‘പ്രാദേശിക പിന്തുണ’ തകർക്കാൻ NIA

May 4, 2025
Google News 2 minutes Read

ഭീകരരുടെ ‘പ്രാദേശിക പിന്തുണ’ തകർക്കാൻ എൻഐഎ. ഭീകരരർക്ക് സഹായം നൽകുന്ന ഓവർ ഗ്രൗണ്ട് വർക്കേഴ്സിനെ തിരിച്ചറിഞ്ഞ് പിടികൂടാനാണ് പ്രത്യേക നടപടി. എഴുപത്തിയഞ്ചിലേറെ പേരെ കസ്റ്റഡിയിലെടുത്തു. ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കടയുടമയെയേയും എൻഐഎ ചോദ്യംചെയ്യുന്നു.

രണ്ടായിരത്തിലേറെ പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തി. 20 ലധികം ഗ്രൗണ്ട് വർക്കർമാരെ (OGW) തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഇപ്പോൾ തീവ്രമായി ചോദ്യം ചെയ്യുന്നുണ്ടെന്നും എൻഐഎ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. രജൗരി-പൂഞ്ച് കോൺവോയ് ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികളുടെ സംഘവും പഹൽഗാം സംഭവത്തിന് പിന്നിലുള്ളവരും തമ്മിൽ ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നതായി വൃത്തങ്ങൾ പറയുന്നു.

Read Also: ഭീകരാക്രമണത്തിന് 15 ദിവസം മുൻപ് കട തുടങ്ങി, ആക്രമണദിവസം കട അടച്ചു; പഹൽഗാമിലെ കടയുടമയെ NIA ചോദ്യംചെയ്യുന്നു

സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന എല്ലാ നാട്ടുകാരുടെയും പട്ടിക എൻ‌ഐ‌എ സംഘം തയ്യാറാക്കിയിട്ടുണ്ടെന്നും ഇപ്പോൾ അവരെ ചോദ്യം ചെയ്തുവരികയാണെന്നും കേന്ദ്ര ഏജൻസികളുടെ വൃത്തങ്ങൾ അറിയിച്ചു. “കുതിര ഉടമകൾ, കടയുടമകൾ, ഫോട്ടോഗ്രാഫർമാർ, സാഹസിക കായിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരുൾപ്പെടെ 100 നാട്ടുകാരെ അവർ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്… അവരിൽ ചിലർ അവരുടെ സംസാരത്തിന്റെ അടിസ്ഥാനത്തിലോ അക്രമികൾ അവരുടെ വിശ്വാസം സ്ഥിരീകരിച്ചതിന് ശേഷമോ തങ്ങളെ ഒഴിവാക്കിയതായി അന്വേഷകരോട് പറഞ്ഞതായി അറിയുന്നു,” വൃത്തങ്ങൾ പറഞ്ഞു.

Story Highlights : NIA to break ‘local support’ of terrorists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here