Advertisement

പ്രളയ സഹായം; കുട്ടനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കാനൊരുങ്ങി ‘ലീഡേര്‍സ് ഫോര്‍ ടുമോറോ’

January 24, 2019
Google News 0 minutes Read
leaders 4 tomorrow

കേരളത്തിലെ പ്രളയത്തില്‍ കുട്ടനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരങ്ങള്‍ നല്‍കാനൊരുങ്ങി ഡല്‍ഹിയിലെ കോളെജ് വിദ്യാര്‍ത്ഥികള്‍. ലീഡേര്‍സ് ഫോര്‍ ടുമാറോ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്ത്വതിലാണ് പഠനോപകരണങ്ങള്‍ ശേഖരിച്ചത്.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിനു കൈതാങ്ങ് നല്‍കാന്‍ നിരവധിയാളുകള്‍ മുന്നോട്ട് വന്നിരുന്നു. പ്രളയത്തിനു ശേഷം അഞ്ച് മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ സഹായങ്ങള്‍ അവസാനിക്കുന്നില്ലെന്നാണ് ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍ തെളിയിക്കുന്നത്. നൂറോളം കോളെജുകളില്‍ നിന്നായി പഠനോപകരണങ്ങള്‍ ശേഖരിച്ച് കുട്ടനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയാണ് ലീഡേര്‍സ് ഫോര്‍ ടുമാറോ എന്ന സംഘടന.

കോളെജ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ പരിശ്രമത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപിച്ചിരിക്കുന്നത്. ഫെബ്രുവരി അദ്യ വാരത്തോടെ പഠനോപകരണങ്ങള്‍ കിറ്റുകളായി വിദ്യാര്‍ത്ഥികളുടെ കൈയിലെത്തിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here