Advertisement

കാസർഗോഡ് സതീഷ് ചന്ദ്രൻ മത്സരിക്കും

March 9, 2019
Google News 1 minute Read

കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി സതീഷ് ചന്ദ്രൻ മത്സരിക്കും. മാർച്ച് 23 മുതൽ സ്ഥാനാർത്ഥിയുടെ ആദ്യ ഘട്ട പര്യടന പരിപാടികളും ആരംഭിക്കും. മണ്ഡലം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് ഇടതു മുന്നണി.

മണ്ഡലത്തിലെ ജനകീയനായ നേതാവ് സതീഷ് ചന്ദ്രനെയാണ് മണ്ഡലം നിലനിർത്താൽ ഇടതുപക്ഷം ഇക്കുറി കളത്തിലിറക്കിയത്. സി പി ഐ എമ്മിന്റ മുൻ ജില്ലാ സെക്രട്ടറിയും പാർട്ടി സംസ്ഥാന കമ്മിറ്റ അംഗവുമായ സതീഷ് ചന്ദ്രൻ സ്ഥാനാർത്ഥിയാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വരും മുന്നേ അണികൾ തീരുമാനിച്ചിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളിലേക്ക് സ്ഥാനാർത്ഥിയും കടക്കുകയാണ്.സ്ഥാനാർത്ഥിയുടെ ആദ്യ ഘട്ട പര്യടനം മാർച്ച് 23 മുതൽ 29 വരെ നടക്കും.

Read More: സിപിഎം സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു

1984 ൽ ഒരു തവണ മാത്രമാണ് ഇടതുപക്ഷത്തിന് മണ്ഡലം നഷ്ടമായത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 6921 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി.കരുണാകരൻ വിജയിച്ചത്.ഇക്കുറി മികച്ച ഭൂരിപക്ഷം നേടാനുള്ള നീക്കങ്ങളും പാർട്ടി ആരംഭിച്ചു കഴിഞ്ഞു.മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളില്‍ അഞ്ച് എണ്ണത്തിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് എല്‍ഡിഎഫാണ്.

പി.കരുണാകരൻ എംപിയുടെ വികസന പ്രവർത്തനങ്ങളും ഇടതു വോട്ട് ബാങ്കുകളായ നിയോജക മണ്ഡലങ്ങളിലെ വോട്ട് വിഹിതവുമാണ് മണ്ഡലം നിലനിർത്താനുള്ള ഇടതുമുന്നണിയുടെ വിജയപ്രതീക്ഷ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here