സ്വകാര്യ ചിത്രം ആവശ്യപ്പെടുന്ന കാമുകന്മാര്‍ക്ക്; വൈറലായി ‘വൈറല്‍’

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. പ്രണയബന്ധങ്ങളിലെ നൂലാമാലകള്‍ പെണ്‍കുട്ടികളെ എത്തിക്കുന്ന സാഹചര്യങ്ങളാണ് ‘വൈറല്‍’ എന്ന ഹ്രസ്വചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗായികയും അഭിനേതാവുമായി ഗായന്ത്രിസുരേഷാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
രാധിക എന്ന കോളെജ് വിദ്യാര്‍ത്ഥിനിയെയാണ് അഭിരാമി അവതരിപ്പിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് രാധികയുടെ കാമുകനായ അമിതിനെ അവതരിപ്പിക്കുന്നു. ഇരുവരുടേയും സ്‌കൈപ് സംഭാഷങ്ങള്‍ എത്തിച്ചേരുന്ന ട്വിസ്റ്റാണ് പ്രേക്ഷകരെ അതിശയിപ്പിക്കുന്നത്. പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സിലാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.
പാര്‍ത്ഥന് മോഹനാണ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. ടോംസ് വര്‍ഗീസിന്‍രേതാണ് കഥ. ക്യാറയും എഡിറ്റും നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് സുധീഷാണ്. അനൂപും അഭിരാമിയും ചേര്‍ന്നാണ് ഹ്രസ്വചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here