Advertisement

തൃശ്ശൂരില്‍ എല്‍എസ്ഡി മയക്കുമരുന്നുമായി യുവാവ് പിടിയില്‍

March 9, 2019
Google News 0 minutes Read

തൃശ്ശൂരില്‍ ന്യൂജനറേഷന്‍ മയക്കുമരുന്നുകളുടെ വന്‍ ശേഖരവുമായി യുവാവിനെ എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. ചാവക്കാട് പാലയൂര്‍ സ്വദേശി നഹീമിനെയാണ് തൃശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം എഫ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇയാളില്‍ നിന്ന് 140 ഗ്രാം ഹാഷിഷ് ഓയില്‍, എല്‍ എസ് ഡി സ്റ്റാമ്പുകള്‍, എംഡിഎംഎ മിഠായികള്‍ എന്നിവയടക്കം
വലിയ തോതിലുള്ള മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്. മയക്കുമരുന്നുകള്‍ കേരളത്തിനു പുറത്തു നിന്നാണ് എത്തിച്ചതെന്നാണ് വിവരം. മയക്കുമരുന്ന് ഇയാള്‍ക്ക് എത്തിച്ചു നല്‍കിയവരെപ്പറ്റി എക്‌സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here