Advertisement

2014ല്‍ വടകരയില്‍ തീ പാറും പോരാട്ടം നടത്തിയത് അപരന്മാര്‍

March 10, 2019
Google News 0 minutes Read
election

2014 തീപാറും പോരാട്ടം നടന്ന മണ്ഡലമാണ് വടകര ലോകസഭാമണ്ഡലം. കടുത്ത മത്സരം നടന്ന വടകരയിൽ എ എൻ ഷംസീറിന്റെ പാർലമെൻറ് സ്വപ്നം നഷ്ടപ്പെടുത്തിയത് മറ്റൊരു ഷംസീറാണ്. എൻ ഷംസീറിന്റെ അപരൻ 3485 വോട്ടുകൾ പിടിച്ചെടുത്തപ്പോൾ മണ്ഡലത്തിൽ യുഡിഎഫ് വിജയിച്ചത് 3306 വോട്ടുകൾക്കാണ്.

രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിനുശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു അത് . മണ്ഡലം പിടിച്ചെടുക്കാൻ സിപിഎം അരയും തലയും മുറുക്കി അന്ന് രംഗത്തിറക്കിയതായിരുന്നു യുവനേതാവ് എ എൻ ഷംസീറിനെ. കോൺഗ്രസിലെ മുതിർന്ന നേതാവും സിറ്റിംഗ് എംപിയുമായ മുല്ലപ്പള്ളിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.  മറുവശത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി എ എൻ ഷംസീറിന്റെ അപരൻ എപി ഷംസീറും മത്സരരംഗത്തെത്തി.

ടിപി ചന്ദ്രശേഖരൻ വിവാദം സിപിഎം നെ വേട്ടയാടിയപ്പോൾ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാം എന്ന് കരുതിയ യുഡിഎഫിന് ആകട്ടെ 2009ലെ പ്രകടനം 2014ൽ കാഴ്ചവയ്ക്കാനുമായില്ല. രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമായിട്ടും 3306 വോട്ടുകൾക്കാണ് ആ തെരഞ്ഞെടുപ്പിൽ വിജയിക്കാനായത്. 2009 ലെ 56,186 എന്ന ഭൂരിപക്ഷത്തിൽ നിന്നും 3306 ലേക്ക് യുഡിഎഫ് ചുരുങ്ങി .അതേസമയം ഷംസീറിന്റെ അപരൻ പിടിച്ചെടുത്തത് ആകട്ടെ 3485 വോട്ടുകൾ.

മറിച്ചായിരുന്നു ഫലമെങ്കിൽ യുപിഎ മന്ത്രിസഭയിലെ തോറ്റ പ്രമുഖരുടെ കൂട്ടത്തിൽ മുല്ലപ്പള്ളിയുടെ പേരും എഴുതപ്പെടേനെ. കൂടാതെ മണ്ഡലത്തിൽ ടി.പി. വധം കാര്യമായ ചലനം ഉണ്ടാക്കിയില്ലെന്നതും ശ്രദ്ധേയമായിരുന്നു. ടി.പി പാർട്ടിയോട് തെറ്റിപ്പിരിഞ്ഞ ശേഷം നടന്ന 2009 ലെ തെരഞ്ഞെടുപ്പിൽ വലത് മുന്നണിക്ക് ലഭിച്ച അരലക്ഷത്തിലധികം വോട്ടുകൾ 2014 ൽ അവർക്ക് നഷ്ടപ്പെട്ടു. അതിനാൽ തന്നെ ഇത്തവണ നഷ്ട പ്രതാപം തിരിച്ച് പിടിക്കാനൊരുങ്ങുന്ന സിപിഎമ്മിന് ഇവിടെ തെല്ലും ആശങ്കയില്ല.

വടകരയിലെ നിയമസഭാ മണ്ഡലത്തില്‍ ആര്‍ എം പി നേതാവ് കെ കെ രമയ്ക്കെതിരെ രണ്ട് രമമാരെയാണ് സി പി ഐ എം രംഗത്തിറക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here