ഹാര്‍ദിക് പട്ടേല്‍ മാര്‍ച്ച് 12 ന് കോണ്‍ഗ്രസില്‍ ചേരും

ഗുജറാത്തിലെ പട്ടേല്‍ സംവരണ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്. മാര്‍ച്ച് 12-ന്‌ അഹമ്മദാബാദില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങില്‍ ഔപചാരിക പ്രഖ്യാപനമുണ്ടാകും.

മറ്റന്നാൾ താൻ കോൺഗ്രസിൽ ചേരുമെന്ന് ഹാർദിക് പട്ടേൽ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.  രാഹുൽ ഗാന്ധിയുടെയും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും സാന്നിധ്യത്തിലാവും പാർട്ടി പ്രവേശനം എന്നും ഹാർദിക് പട്ടേൽ ട്വിറ്ററില്‍ കുറിച്ചു.


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും ഹാര്‍ദിക് പാര്‍ട്ടി അംഗത്വം സ്വീകരിക്കുക.തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് ഹാര്‍ദികിന്റെ തീരുമാനം. ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സൂചനയുണ്ട്. നിലവില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് ജാംനഗര്‍.
അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കുന്നതിനോടനുബന്ധിച്ചാണ് ഹാര്‍ദിക് പട്ടേലിന് അംഗത്വം നല്‍കുന്ന ചടങ്ങും സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന യോഗത്തിലും റാലിയിലും ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. മൂന്നാം ഘട്ടമായ ഏപ്രില്‍ 23-നാണ് ഗുജറാത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top