ഉത്സവത്തിനൊരുങ്ങി ശബരിമല; നാളെ നട തുറക്കും

45 women will reach sabarimala today

ഉത്സവത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും. വൈകീട്ട് 5 ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി നട തുറക്കും. 7 മണി മുതല്‍ പ്രാസാദ ശുദ്ധി ക്രിയകള്‍ നടക്കും.രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. ചൊവ്വാഴ്ച രാവിലെ 7.30 ന് കൊടിയേറ്റ് നടക്കും ബിംബ ശുദ്ധി ക്രിയകളും തുടര്‍ന്ന് നടക്കും.എല്ലാം ദിവസവും ഉല്‍സവ ബലിയും ശ്രീഭൂതബലിയും ഉണ്ടാകും.

10-ാം ഉല്‍സവ ദിനമായ 21ന് ആറാട്ടെഴുന്നെള്ളിപ്പും പമ്പയിലെ ഭക്തിനിര്‍ഭരമായ ആറാട്ടുംപൂജയും നടക്കും. തുടര്‍ന്ന് ശബരിമല സന്നിധാനത്തേക്ക് ആറാട്ട് എഴുന്നെള്ളിപ്പ് തിരികെ പോകും. സ്വര്‍ണ്ണം പൂശിയ പുതിയ ശ്രീകോവില്‍ വാതിലിന്റെ സമര്‍പ്പണം നാളെ നടക്കും. 21 ന് ആറാട്ടോടെയാണ് ഉത്സവം സമാപിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top