മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

36.73 crore drop in sabarimala income

ഉത്സവത്തിനും മീനമാസ പൂജകൾക്കുമായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി വൈകുന്നേരം 5നാണു നട തുറക്കുക . 7 മണി മുതൽ പ്രാസാദ ശുദ്ധി ക്രിയകൾ നടക്കും.

Read More: ശബരിമല ഹിന്ദുക്കളുടെ മാത്രം പ്രശ്‌നമല്ല; തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കുമ്മനം രാജശേഖരന്‍

ചൊവ്വാഴ്ച രാവിലെ 7.30 ന് കൊടിയേറ്റ് നടക്കും ബിംബ ശുദ്ധി ക്രിയകളും തുടർന്ന് നടക്കും.10-ാം ഉൽസവ ദിനമായ 21ന് ആറാട്ടെഴുന്നെള്ളിപ്പും പമ്പയിലെ ആറാട്ടുംപൂജയും നടക്കും. തുടർന്ന് ശബരിമല സന്നിധാനത്തേക്ക് ആറാട്ട് എഴുന്നെള്ളിപ്പ് തിരികെ പോകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top