കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം തീരുമാനമായില്ല; അന്തിമ പട്ടിക 15 ന്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ചര്‍ച്ചകളില്‍ തീരുമാനമായില്ല. സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക 15 ന് തയ്യാറാകുമെന്ന് കേരളത്തിന്‍റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പറഞ്ഞു. വിശദമായ ചര്‍ച്ചയാണ് ഡല്‍ഹിയില്‍ നടന്നത്. നേതാക്കളുടെ അഭിപ്രായം ആരായുകയും ചെയ്തു. 15 ന് രാവിലെ വീണ്ടും ചര്‍ച്ച നടത്തും.
തെരഞ്ഞെടുപ്പ് കമ്മിറ്റി പട്ടികയ്ക്ക് അംഗീകാരം നൽകും. കോൺഗ്രസ് ഇതിനോടകം തന്നെന പ്രചാരണം തുടങ്ങി കഴിഞ്ഞു. ചർച്ചകൾ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നും മുല്ലപ്പളളി പ്രതികരിച്ചു.
Read More: ശബരിമല വിഷയം പ്രചാരണ ആയുധമാക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്ന ചുമതല കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടു നല്‍കിയിരുന്നു. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുക്കുന്ന ചുമതല രാഹുല്‍ ഗാന്ധിക്ക് വിട്ടത്. മുതിര്‍ന്ന നേതാക്കള്‍ മത്സര രംഗത്ത് വേണമെന്ന അഭിപ്രായമാണ് സ്‌ക്രീനിങ് കമ്മിറ്റിയില്‍ ഉയര്‍ന്നത്.
അതേസമയം, വടകരയില്‍ ആര്‍എംപി നേതാവ് കെ കെ രമയുടെ പേരും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വടകരയില്‍ ഉള്‍പ്പെടെ മത്സരിക്കുമെന്ന് ആര്‍എംപി നേരത്തേ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ജനപിന്തുണയുള്ള രമയെ മത്സര രംഗത്തിറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here